By Lekshmi.21 11 2022
മധ്യപ്രദേശ്: കോൺഗ്രസ് എംഎൽഎയും മുൻ മന്ത്രിയുമായ ഉമാങ് സിൻഘാറിനെതിരെ ഗാർഹിക പീഡനം, ബലാത്സംഗം എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തു.ഭാര്യയുടെ പരാതിയിലാണ് കേസ്.പ്രകൃതിവിരുദ്ധ ലൈംഗികത, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകളും നൗഗോൺ പൊലീസ് ഇയാൾക്കെതിരെ ചുമത്തി.
ലിവ് ഇൻ പങ്കാളി ആയിരുന്ന സോണിയ ഭരദ്വാജിന്റെ ആത്മഹത്യയിലും ഉമാങ്ങിന് പങ്കുണ്ടെന്നു ഭാര്യ പറയുന്നു.
എന്നാൽ തനിക്കെതിരായ ആരോപണങ്ങൾ തെറ്റാണെന്ന് എംഎൽഎ പറഞ്ഞു. ’ഭാര്യയുടെ മാനസിക പീഡനവും ഭീഷണിയും ചൂണ്ടിക്കാട്ടി നവംബർ 2ന് പൊലീസിൽ പരാതിപ്പെട്ടിരുന്നു.കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി.കൂടാതെ 10 കോടി രൂപ ആവശ്യപ്പെടുകയും ചെയ്തു.’ ഉമാങ് പറഞ്ഞു.
ഉമാങ്ങിന് നേരത്തേ രണ്ട് ഭാര്യമാർ ഉണ്ടായിരുന്നെന്നും ഇപ്പോഴത്തെ ഭാര്യയെ ലൈംഗിക, മാനസിക പീഡനത്തിനിരയാക്കിയെന്നും ആഭ്യന്തരമന്ത്രി നരോത്തം മിശ്ര ആരോപിച്ചു. ആദിവാസി വിഭാഗത്തിലെ ശക്തമായ രാഷ്ട്രീയനേതാവും മൂന്നു തവണ എംഎൽഎയുമായ വ്യക്തിയാണ് സിന്‍ഘാർ.