സോഷ്യൽ മീഡിയ ഉപയോഗവും ഓൺലൈൻ സൗഹൃദവും ഇഷ്ടപ്പെട്ടില്ല; യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭർത്താവ്

By Greeshma Rakesh.26 11 2023

imran-azhar

 


കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭർത്താവ്. ഭാര്യയുടെ സോഷ്യൽ മീഡിയ ഉപയോഗവും ഓൺലൈൻ സൗഹൃദവും ഇഷ്ടപ്പെടാത്തതിനെ തുർന്നുണ്ടായ തർക്കമാണ് കൊലപാത കാരണം. അപർണ ബൈദ്യയെ (32) ഭർത്താവ് പരിമൾ (38) ആണ് കൊലപ്പെടുത്തിയത്. പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലാണ് സംഭവം. കൊലപാതക ശേഷം ഒളിവിൽ പോയ പ്രതിക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു.

 


ജയനഗറിലെ ഹരിനാരായണപൂർ ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം. സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തിയ മകനാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന യുവതിയുടെ മൃതദേഹം ആദ്യം കണ്ടത്. കുട്ടിയുടെ നിലവിളി കേട്ട് അയൽക്കാർ ഓടിയെത്തുകയായിരുന്നു.ഭാര്യ അപർണയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് പ്രതിയായ പരിമൾ ബൈദ്യ സംശയിച്ചിരുന്നതായി പോലീസ് പറഞ്ഞു.

 


സോഷ്യൽ മീഡിയയുടെ പേരിൽ വീട്ടിൽ വഴക്ക് പതിവായിരുന്നുവെന്ന് മകൻ പൊലീസിനോട് പറഞ്ഞു. അമ്മയെ കൊന്ന് കഷണങ്ങളാക്കുമെന്ന് പിതാവ് പലതവണ ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടി പൊലീസിനോട് പറഞ്ഞു. കൊലപാതകത്തിന് ശേഷം പ്രതി ഒളിവിലാണ്. ഇയാളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപർണയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം സംസ്കരിച്ചു.

 

 

OTHER SECTIONS