അച്ഛനെ കൊലപ്പെടുത്തിയെന്ന് മകന്‍,പതിവ് വഴക്കെന്ന് കരുതി അയൽവാസികൾ,ഒടുവില്‍ വീട്ടുകാരെത്തിയപ്പോള്‍ കണ്ടത്

By Greeshma.02 03 2023

imran-azhar

 

 

 


തിരുവനന്തപുരം: കിളിമാനൂരില്‍ മകന്‍ അച്ഛനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. പനപ്പാംകുന്ന് ഈന്തന്നൂര്‍ കോളനിയില്‍ രാജന്‍ (60) ആണ് കൊല്ലപ്പെട്ടത്.കൊല നടത്തിയ ശേഷം സുരാജ് എന്ന് വിളിക്കുന്ന രാജേഷ് (28) ഒളിവില്‍ പോയി. കഴുത്തില്‍ തോര്‍ത്തുകൊണ്ട് മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടത്.ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം.

 


അച്ഛനും മകനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. കൊല്ലപ്പെട്ട രാജന്റെ ഭാര്യ ചിറയിന്‍കീഴിലുള്ള ഒരു ബന്ധുവീട്ടില്‍ ആയിരുന്നു. രാത്രി മദ്യലഹരിയില്‍ വീട്ടിലെത്തിയ രാജേഷ് അച്ഛനുമായി വഴക്കിട്ടു. തുട
ര്‍ന്ന് അച്ഛനെ കൊലപ്പെടുത്തിയ ശേഷം വിവരം അയല്‍വാസികളോട് വിളിച്ചറിയിച്ച് രക്ഷപ്പെടുകയായിരുന്നു. ബഹളം കേട്ടിരുന്നെങ്കിലും വഴക്ക് പതിവായതിനാല്‍ മദ്യലഹരിയില്‍ പറഞ്ഞതാകാമെന്നാണ് അയല്‍വാസികള്‍ കരുതിയത്.

 

അയല്‍വാസികള്‍ അച്ഛനും മകനും തമ്മില്‍ വഴക്കിട്ട വിവരം രാജന്റെ ഭാര്യയെ വിളിച്ചറിയിച്ചിരുന്നു. തുടര്‍ന്ന് ചിറയിന്‍കീഴില്‍ നിന്നും ഇവര്‍ കിളിമാനൂരിലെ വീട്ടില്‍ എത്തിയ ശേഷമാണ് രാജന്‍ കൊല്ലപ്പെട്ടത് സ്ഥീരീകരിച്ചത്. ശേഷം കിളിമാനൂര്‍ പൊലീസിനെ വിവരം അറിയിച്ചതനുസരിച്ച് സ്ഥലത്ത് എത്തിയ പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ രാജേഷിനു വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.

 

 

OTHER SECTIONS