ഉറങ്ങിക്കിടന്ന 85കാരിയെ ബലാത്സംഗം ചെയ്തു; ചുണ്ടുകള്‍ മുറിച്ചു, യുവാവ് അറസ്റ്റില്‍

By Greeshma Rakesh.02 09 2023

imran-azhar

 

 


ന്യൂഡല്‍ഹി: വയോധികയെ വീട്ടില്‍ക്കയറി ബലാത്സംഗം ചെയ്ത് ക്രൂരമായി പരിക്കേല്‍പ്പിച്ച കേസിലെ പ്രതി പിടിയില്‍.ഡല്‍ഹി നേതാജി സുഭാഷ് പ്ലേസില്‍ 85-കാരിയെ ബലാത്സംഗം ചെയ്ത കേസിലാണ് പ്രതി ആകാശി(28)നെ പോലീസ് അറസ്റ്റുചെയ്തത്.

 

വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് വീട്ടില്‍ ഉറങ്ങികിടക്കുകയായിരുന്ന 85-കാരിക്ക് നേരേ അതിക്രമമുണ്ടായത്. പുലര്‍ച്ചെ വീട്ടില്‍ അതിക്രമിച്ചുകയറിയ യുവാവ് വയോധികയെ ബലാത്സംഗം ചെയ്യുകയും ക്രൂരമായി ആക്രമിക്കുകയുമായിരുന്നു. ബ്ലേഡുകള്‍ കൊണ്ട് വയോധികയുടെ ചുണ്ടുകള്‍ പ്രതി മുറിച്ചെടുത്തു. വയോധികയുടെ സ്വകാര്യഭാഗങ്ങളിലും മുഖത്തും മാരകമായി പരിക്കേല്‍പ്പിച്ചിട്ടുണ്ട്.

 


അതെസമയം വയോധികയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ ഡല്‍ഹി പോലീസിനെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. അതിക്രമത്തിന് ഇരയായ വയോധികയെ വനിത കമ്മിഷന്‍ അധ്യക്ഷ വീട്ടിലെത്തി സന്ദര്‍ശിക്കുകയും ചെയ്തു.

 

അമ്മയുടെ കണ്ണീര്‍ തോരുന്നില്ലെന്നും നമ്മുടെ സംവിധാനം മൊത്തത്തില്‍ പരാജയപ്പെട്ടെന്നുമാണ് വയോധികയെ സന്ദര്‍ശിച്ചശേഷം സ്വാതി മലിവാള്‍ സാമൂഹികമാധ്യമമായ എക്സില്‍ കുറിച്ചത്. ആരും സുരക്ഷിതരല്ലെന്നും ഇന്ന് ഈ അമ്മയാണെങ്കില്‍ നാളെ താനോ നിങ്ങളോ ആകുമെന്നും അവര്‍ പ്രതികരിച്ചിരുന്നു.OTHER SECTIONS