തിരു​വാ​ങ്കു​ള​ത്ത് മദ്യലഹരിയിലായിരുന്ന പിതാവ് ആറുമാസം പ്രായമുള്ള കുഞ്ഞിനെ പൊള്ളലേൽപ്പിച്ചു

By online desk .03 07 2020

imran-azhar

 


തൃപ്പൂണിത്തുറ: എറണാകുളം തിരുവാങ്കുളത്ത് മദ്യലഹരിയിലായിരുന്ന പിതാവ് ആറുമാസം പ്രായമുള്ള കുഞ്ഞിനെ പൊള്ളലേൽപ്പിച്ചു . സംഭവവുമായി ബന്ധപ്പെട്ട് പിതാവ് ആനന്ദിനെ പോലീസ് അറസ്റ് ചെയ്തു. മദ്യലഹരിയിൽ പലപ്പോഴും ഇവരുടെ വീട്ടിൽ ബഹളം നടക്കാറുണ്ടെന്ന് അയൽവാസികൾ പറഞ്ഞു.ഇന്നും ബഹളം കണ്ട നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്.

 

കുട്ടിയെ മർദിക്കാറുണ്ടെന്ന നാട്ടുകാരിൽ ചിലരുടെ പരാതിയും കുഞ്ഞിന്‍റെ ചെവിയു‌ടെ ഭാഗത്തുള്ള മുറിവുണങ്ങിയ പാടും കണ്ട പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാൽ അത് നാലുമാസം പരിക്കാണെന്ന് കുട്ടിയുടെ അമ്മ പറയുന്നു.തൃപ്പൂണിത്തുറ ഹിൽപ്പാലസ് പോലീസ് എത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന്‍റെ ശരീരത്തിലെ പൊള്ളല്‍ അപകടകരമല്ലെന്നും പോലീസ് പറഞ്ഞു.

OTHER SECTIONS