മദ്യപിച്ചതിനെ തുടർന്നുണ്ടായ തർക്കം; പാലക്കാട് അച്ഛൻ മകനെ തലയ്ക്കടിച്ചു കൊന്നു

By sisira.02 06 2021

imran-azhar

 

 

 

പാലക്കാട്: മദ്യപിച്ചതിനെ തുടർന്നുണ്ടായ വഴക്കിനെത്തുടർന്ന് കല്ലടിക്കോട് അച്ഛൻ മകനെ കൊലപ്പെടുത്തി. ഇന്ന് പുലർച്ചെയാണ് സംഭവം.

 

കല്ലടിക്കോട് പുതുക്കാട് സ്വദേശി ജിബിൻ ആണ് തലയ്ക്ക് അടിയേറ്റ് മരിച്ചത്. ജിബിൻ്റെ അച്ഛൻ ചാക്കോച്ചനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

 

ഇരുവരും കൂലിപ്പണിക്കാരാണ്. സംഭവ സമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ഇരുവരുടെയും ഭാര്യമാർ പിണങ്ങിക്കഴിയുകയാണ്.

 

എലിപ്പനി: ജാഗ്രത വേണം

 

ജന്തുജന്യ രോഗം. ജീവികളുടെ മലമൂത്ര വിസര്‍ജ്യം ജലത്തില്‍ കലര്‍ന്നാണ് എലിപ്പനി പടരുന്നത്. കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ ഇറങ്ങുന്നവര്‍ക്കും മറ്റു മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരുന്നവര്‍ക്കുമാണ് രോഗ സാധ്യത ഏറെയുള്ളത്.

 

പനി, പേശിവേദന, തലവേദന, വയറുവേദന,ഛര്‍ദ്ദി, കണ്ണുചുവപ്പ് എന്നിവ പ്രാരംഭ ലക്ഷണങ്ങള്‍. ലക്ഷണങ്ങള്‍ കാണുമ്പോള്‍ത്തന്നെ ശരിയായ ചികിത്സ സ്വീകരിച്ചാല്‍ രോഗം പൂര്‍ണമായും ഭേദമാക്കാം. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യ ചികിത്സ ലഭ്യമാണ്.

OTHER SECTIONS