മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ ക്രൂരമായി മർദ്ദിച്ച സംഭവം; അച്ഛനെ റിമാൻഡ് ചെയ്തു

By sisira.15 05 2021

imran-azhar

 

 

കൊച്ചി: മട്ടാഞ്ചേരിയിൽ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അറസ്റ്റിലായ കുട്ടിയുടെ അച്ഛനെ റിമാൻഡ് ചെയ്തു.

 

മട്ടാഞ്ചേരി ചെറളായി സ്വദേശി സുധീറിനെയാണ് റിമാൻഡ് ചെയ്തത്. ഇയാൾക്കെതിരെ ഫോർട്ട് കൊച്ചി പൊലീസ് വധശ്രമത്തിനാണ് കേസെടുത്തത്.

 

 

15 വയസു മുതൽ കുട്ടിയെ ഉപദ്രവിച്ചിരുന്നതായി അമ്മ മൊഴി നൽകിയിരുന്നു. ചട്ടം പഠിപ്പിക്കാനാണ് മകനെ മർദ്ദിച്ചതെന്നാണ് സുധീറിന്‍റെ മൊഴി.

 

മൂന്ന് വർഷമായി ഇയാള്‍ മാനസിക വെല്ലുവിളി നേരിടുന്ന മകനോട് കാട്ടുന്ന ക്രൂരതയുടെ തെളിവുകൾ ഇന്നലെയാണ് പുറത്ത് വന്നത്.

 

തലകുത്തി നിർത്തിയും ഒറ്റകാലിൽ നിർത്തിയും മകനെ സുധീർ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു.

 

പറഞ്ഞ കാര്യങ്ങൾ അനുസരിക്കാത്തതിനും വീട്ടിൽ നിന്ന് പുറത്ത് പോയതിനുമായിരുന്നു കുട്ടിയോട് ക്രൂരപീഡനം.

 

 

വടികൊണ്ട് പലതവണ കുട്ടിയെ മർദിക്കുന്നത് കണ്ടതോടെ അമ്മ തടഞ്ഞു. എന്നാൽ, സുധീർ പിന്മാറാൻ തയ്യാറായില്ല.

 

കുട്ടിയെ ഒറ്റകാലിൽ നിർത്തി ചവിട്ടുകയും മുഖത്ത് പലതവണ അടിക്കുകയും ചെയ്തു. തലകുത്തി നിർത്തിയും ക്രൂരത തുടർന്നു.

 

കുട്ടിയുടെ അമ്മയാണ് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പകർത്തിയത്. സംഭവം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ഫോർട്ട് കൊച്ചി പൊലീസ് ഇയാൾക്കെതിരെ കേസെടുത്തത്.

 

വർഷങ്ങളായി കുട്ടിയെ സുധീർ ഉപദ്രവിക്കാറുണ്ടെന്നാണ് അമ്മയുടെ മൊഴി. കുട്ടി ഒരു ഭാരമാണെന്ന് ഇയാൾ പറയാറുണ്ടെന്നും അമ്മ മൊഴി നൽകിയിട്ടുണ്ട്

OTHER SECTIONS