കര്‍ഫ്യൂവിനിടെ മധ്യപ്രദേശില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മിൽ പോര്; ബൈക്കിലെത്തിയ സംഘം വെടിയുതിർത്തു; യുവതിക്ക് ഗുരുതര പരിക്ക്

By sisira.09 05 2021

imran-azhar

 

 


മൊറേന: മധ്യപ്രദേശില്‍ കര്‍ഫ്യൂവിനിടെ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള പോരിന്‍റെ ഭാഗമായി മോറേനയില്‍ ഇരുചക്രവാഹനങ്ങളിലെത്തിയ 25ഓളം യുവാക്കള്‍ വെടിയുതിര്‍ത്തു.

 

രണ്ട് സംഘങ്ങള്‍ തമ്മിലുള്ള പോരിനെ തുടര്‍ന്നാണ് സംഭവം. ബൈക്കിലെത്തിയ സംഘത്തിന്‍റെ വെടിവയ്പില്‍ റോഡിലൂടെ നടന്നുപോവുകയായിരുന്ന ഒരു യുവതിക്ക് ഗുരുതരപരിക്കേറ്റു. നൂറിലധികം തവണയാണ് യുവാക്കള്‍ വെടിയുതിര്‍ത്തത്.

 

സമൂഹമാധ്യമങ്ങളില്‍ സ്ത്രീകളെ അപമാനിക്കുന്ന രീതിയില്‍ പോസ്റ്റ് ചെയ്തതിന് വെള്ളിയാഴ്ച ബൈക്കര്‍ ഗ്യാങ്ങിലെ ഒരാളെ മറ്റൊരു സംഘം ആക്രമിച്ചിരുന്നു.

 

ഇതില്‍ പ്രതികാരമായാണ് ശനിയാഴ്ച ഉച്ചകഴിഞ്ഞ് നടന്ന വെടിവയ്പെന്നാണ് സൂചന. യുവാവിനെ ആക്രമിച്ച സംഘത്തിനെതിരെ കേസെടുത്തിരുന്നുവെന്നാണ് പൊലീസ് വിശദമാക്കുന്നത്.

 

OTHER SECTIONS