മാലിന്യം ഇട്ടതിനെ ചൊല്ലി തർക്കം; വീട്ടമ്മ അയൽവാസിയായ യുവാവിന്റെ കൈ വെട്ടിമാറ്റി

By sisira.18 06 2021

imran-azhar

 

 

 

ഇടുക്കി: അണക്കരയിൽ മാലിന്യം ഇട്ടതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ വീട്ടമ്മ അയൽവാസിയായ യുവാവിന്റെ കൈ വെട്ടിമാറ്റി.

 

അണക്കര ഏഴാംമയിൽ സ്വദേശി മനുവിന്റെ കൈയാണ് അയൽവാസിയായ ജോമോൾ വെട്ടിയത്.യുവാവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

 

ഒളിവിൽ പോയ പ്രതിക്കായി പൊലീസ് അന്വേഷണം തുടരുന്നു. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം നടന്നത്.

OTHER SECTIONS