ത്രികോണ പ്രണയം: സഹപാഠിയെ കൊലപ്പെടുത്തി ചിത്രം കാമുകിക്ക് അയച്ചു, യുവാവ് അറസ്റ്റില്‍

By Priya.26 02 2023

imran-azhar

 

ഹൈദരാബാദ്: പ്രണയം നഷ്ടപ്പെടാതിരിക്കാന്‍ യുവാവ് സഹപാഠിയെ കൊലപ്പെടുത്തി ആന്തരികാവയവങ്ങളും രഹസ്യഭാഗങ്ങളും മുറിച്ചുനീക്കി. അതിന് ശേഷം ഫോട്ടോ എടുത്ത് കാമുകിക്ക് അയച്ചു.

 

രംഗാറെഡ്ഡി മഹത്മാഗാന്ധി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി നേനാവദ് നവീന്‍ (21) ആണ് കൊല്ലപ്പെട്ടത്. തലങ്കാനയിലെ രംഗാറെഡ്ഡി ജില്ലയിലെ അബ്ദുല്ലാപുര്‍മേട്ടിലാണ് സംഭവം. സംഭവത്തില്‍ പ്രതി ഹരിഹര കൃഷ്ണയെ അറസ്റ്റ് ചെയ്തു.


അബ്ദുല്ലാപുര്‍മേട്ട് സ്വദേശിയായ ഹരിഹര കൃഷ്ണ സര്‍വകലാശാലയിലെ അവസാന വര്‍ഷ ബിടെക് വിദ്യാര്‍ത്ഥിയായിരുന്നു. കൃഷ്ണയുടെ സഹപാഠിയായിരുന്നു നാഗര്‍കര്‍ണൂര്‍ സ്വദേശിയായ നേനാവദ് നവീന്‍.

 

ഇരുവരും ഒപ്പം പഠിക്കുന്ന പെണ്‍കുട്ടിയുമായി പ്രണയത്തിലായി.ഇതോടെ നവീനും കൃഷ്ണയും തമ്മില്‍ വഴക്കുണ്ടായിരുന്നു.ഫെബ്രുവരി 17ന് അബ്ദുല്ലാപുര്‍മേട്ടിലെ ആളൊഴിഞ്ഞ സ്ഥലത്തേക്കു കൃഷ്ണ നവീനെ വിളിച്ചുവരുത്തി.

 

ഇവിടെ വച്ചു കാമുകിയെ ചൊല്ലി ഇരുവരും തമ്മില്‍ വീണ്ടും വഴക്കിട്ടു. വഴക്കിനൊടുവില്‍ നവീനെ, കൃഷ്ണ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മൃതദേഹങ്ങള്‍ പലഭാഗങ്ങളായി മുറിച്ച ശേഷം പ്രദേശത്തെ കൊക്കയില്‍ ഉപേക്ഷിച്ചു.

 

നവീനെ കാണാനില്ലെന്ന് കുടുംബം പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം തുടങ്ങി.ത്രികോണ പ്രണയവും സഹപാഠികള്‍ തമ്മിലുള്ള വഴക്കിനെ പറ്റിയും വിവരം കിട്ടിയ പൊലീസ് കൃഷ്ണയെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.

 

കൊലപ്പെടുത്തിയ ശേഷം മൃതദേഹം പലഭാഗങ്ങളായി മുറിച്ചുവെന്നും ആന്തരികാവയങ്ങളുടെയും രഹസ്യഭാഗങ്ങളുടെയും ചിത്രമെടുത്തു കാമുകിക്ക് അയച്ചുനല്‍കിയെന്നും ഹരിഹര കൃഷ്ണ മൊഴി നല്‍കി.

 

പ്രണയം നഷ്ടപെടാതിരിക്കാനാണ് കൊലപാതകമെന്നാണ് പ്രതിയുടെ വിശദീകരണം. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്കു പങ്കുണ്ടെന്ന സൂചനയെ തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

 

 

OTHER SECTIONS