അമേരിക്കയിൽ മലയാളി നഴ്‌സ്‌ കുത്തേറ്റുമരിച്ചു ; ഭർത്താവ് അറസ്റ്റിൽ

By online desk .29 07 2020

imran-azhar

 

സൗത്ത് ഫ്ലോറിഡ :അമേരിക്കയിലെ മയാമി കോറൽ സ്പ്രിങ്‌സിൽ മലയാളി നഴ്‌സ്‌ കുത്തേറ്റുമരിച്ചു.ബ്രോവാർഡ് ഹെൽത്ത് ഹോസ്പിറ്റലിൽ നഴ്‌സ്‌ ആയ പിറവം മരങ്ങാട്ടിൽ മെറിൻ ജോയിയെ (28 ) യാണ് കുത്തിവീഴ്ത്തിയ ശേഷം കാർ കയറ്റി കൊന്നത്. കൊലക്കുശേഷം സ്വയം കുത്തി മുറിവേല്പിച്ചു ആത്മഹത്യക്ക് ശ്രമിച്ച ഭർത്താവ് ഫിലിപ്പ് മാത്യു പോലീസ് പിടിയിലായി.

 

കഴിഞ്ഞ ദിവസം രാത്രി ഡ്യൂട്ടി കഴിഞ്ഞു മടങ്ങവെ  കാർ പാർക്കിംഗ് ഏരിയയിൽ വെച്ചാണ് യുവതിക്കുനേരെ ആക്രമണം ഉണ്ടായത്. പതിനേഴുതവണയാണ് മെറിന് കുത്തേറ്റത്. കുത്തേറ്റുവീണ യുവതിയുടെ ശരീരത്തിലൂടെ വാഹനം ഓടിച്ചു കയറ്റിയതായും റിപ്പോർട്ടുകൾ ഉണ്ട്. മെറിനും ഭർത്താവും തമ്മിൽ കുറച്ചുകാലമായി അകന്നു കഴിയുകയായിരുന്നു. ഭർത്താവ് ഫിലിപ് മാത്യുവിനെ അയാളുടെ താമസസ്ഥലത്തുനിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്, ഇവർക്ക് രണ്ടുവയസ്സുള്ള ഒരു മകളുണ്ട്.

 

 

 

 

 

OTHER SECTIONS