ബാഗില്‍ എന്താണെന്ന് ചോദിച്ച ജീവനക്കാരിയോട് ബോംബെന്ന് മറുപടി; അറസ്റ്റിലായി

By Ameena Shirin s.03 07 2022

imran-azhar

നെടുമ്പാശ്ശേരി : ബോംബ് ഭീഷണി മുഴക്കിയയാള്‍ കൊച്ചി വിമാനത്താവളത്തില്‍ പിടിയിലായി. പരിശോധന സമയത്ത് വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെടാതെ പ്രകോപിതനായ എമിറേറ്റ്സ് വിമാനത്തില്‍ ദുബായിയിലേക്ക് പോകാനെത്തിയ ദാസ് ജോസഫ് ആണ് പിടിയിലായത്.

 

ഇയാള്‍ ഭാര്യയുമൊത്താണ് യാത്ര ചെയ്യാനെത്തിയത്. സുരക്ഷാ പരിശോധനയ്ക്കിടെ ബാഗിനകത്ത് എന്തൊക്കെയുണ്ടെന്ന് ആവര്‍ത്തിച്ച് ചോദിച്ചത് ദാസ് ജോസഫിന് ഇഷ്ടമായില്ല. തുടര്‍ന്നാണ് ബോംബ് ആണെന്ന് പ്രതികരിച്ചത്. വിമാന ജീവനക്കാരി സുരക്ഷാ വിഭാഗത്തിന് സന്ദേശം നല്‍കി.

 

സി.ഐ.എസ്.എഫിന്റെ നേതൃത്വത്തില്‍ ദമ്പതിമാരുടെ ബാഗേജ് പരിശോധിച്ചു. വിശദമായ ദേഹപരിശോധനയും നടത്തി. വ്യാജ സന്ദേശം നല്‍കി ഭീഷണിയുയര്‍ത്തിയതിന് ദാസ് ജോസഫിനെ യാത്ര ചെയ്യുന്നതില്‍നിന്നു വിലക്കി നെടുമ്പാശ്ശേരി പോലീസിന് കൈമാറി.

OTHER SECTIONS