By Greeshma Rakesh.26 05 2023
തലശ്ശേരി: തലശ്ശേരി സായ് സെന്ററിന്റെ സ്റ്റേഡിയത്തിന് സമീപത്തെ ഹോസ്റ്റലില്‍ വിദ്യാര്‍ഥിനികളെ ശല്യം ചെയ്തെന്ന പരാതിയില്‍ പുന്നോല്‍ ഷാജി നിവാസില്‍ ഷാജി വില്യംസ് (42) അറസ്റ്റില്‍.തലശ്ശേരി പോലീസാണ് അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രതിക്കെതിരേ പോക്സോവകുപ്പും ചുമത്തി.
ഹോസ്റ്റലിലേക്ക് ടോര്‍ച്ചടിക്കുകയും നഗ്‌നനായി നടക്കുകയും ചെയ്തതായാണ് പരാതി. 21-ന് രാത്രിയാണ് സംഭവം. ഇതിനുമുന്‍പും ഇത്തരത്തില്‍ ഇയ്യാളുടെ ഭാഗത്തുനിന്ന് ശല്യമുണ്ടായിരുന്നതായാണ് പരാതി. തലശ്ശേരി പോലീസ് ഹോസ്റ്റലിലെത്തി പരിശോധന നടത്തിയശേഷം നിരീക്ഷണമേര്‍പ്പെടുത്തി.