ആലുവ മണപ്പുറത്ത് കച്ചവടക്കാർ തമ്മിൽ ഏറ്റുമുട്ടൽ; ഒരാള്‍ കൊല്ലപ്പെട്ടു

By Lekshmi.22 03 2022

imran-azhar

കൊച്ചി: ആലുവ മണപ്പുറത്ത് കച്ചവടക്കാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു.കളിപ്പാട്ട കച്ചവടത്തിനെത്തിയ ദിലീപിനെ ബന്ധു രാജുവും സലീം എന്നൊരാളും ചേർന്നു ക്രൂരമായി മർദിക്കുകയായിരുന്നു. സംഭവത്തിൽ തോട്ടയ്ക്കാട്ടുകര സ്വദേശി ദിലീപ് (42) ആണു മരിച്ചത്. 

 

രാജുവിനെയും സലിമിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കോവിഡിനെ തുടർന്ന് മണപ്പുറത്ത് നഗരസഭയുടെ സ്ഥലത്തു വാണിജ്യമേളയ്ക്ക് അനുമതി ഉണ്ടായിരുന്നില്ല.എന്നിട്ടും ഇവർ അനധികൃതമായി കച്ചവടം നടത്തുകയായിരുന്നു.

OTHER SECTIONS