അടൂരില്‍ മകനെ കൊലപ്പെടുത്തി; പിന്നാലെ പിതാവ് ജീവനൊടുക്കി, അയല്‍ക്കാരെ വിവരമറിയിച്ചത് ഇളയ മകന്‍

By priya.19 09 2023

imran-azhar

 


അടൂര്‍ (പത്തനംതിട്ട): ഏനാത്ത് തടികയില്‍ മകനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി.മെല്‍വിന്‍(8) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം.

 

ഏനാത്ത് തട്ടാരുപടി കൊട്ടാരം അമ്പലം റോഡിന് സമീപം താമസിക്കുന്ന മാത്യു പി.അലക്‌സാണ് മകനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്.മാത്യുവിന്റെ ഭാര്യ വിദേശത്ത് ആണ് ജോലി ചെയ്യുന്നത്.

 

രണ്ടു മക്കളും മാത്യുവും മാത്രമാണു വീട്ടില്‍ താമസിച്ചിരുന്നത്. മെല്‍വിന്റെ മൃതദേഹം കണ്ട ഇളയ മകന്‍ ആല്‍വിനാണ് അയല്‍ക്കാരെ വിവരമറിയിച്ചത്. കൊലപാതകം നടന്നത് മദ്യലഹരിയിലാണെന്ന് സംശയിക്കുന്നുണ്ട്.

 

 

 

OTHER SECTIONS