മദ്യലഹരിയിൽ ഗൃഹനാഥൻ ഗർഭിണിയായ ഭാര്യയെ ഉൾപ്പെടെ കുടുംബത്തിലെ നാലുപേരെ അടിച്ചുകൊന്നു

By Aswany Mohan K.29 04 2021

imran-azhar

 

 

മൈസൂരു: മദ്യലഹരിയിലായിരുന്ന ഗൃഹനാഥൻ ഗർഭിണിയായ ഭാര്യയെ ഉൾപ്പെടെ കുടുംബത്തിലെ നാലുപേരെ അടിച്ചുകൊന്നു.

 

മണികണ്ഠ സ്വാമി എന്നയാളാണ് ഭാര്യ ഗംഗ(28), അമ്മ കെംപമ്മ(65), മക്കളായ സാമ്രാട്ട്(നാല്), ഒന്നര വയസ്സുള്ള രോഹിത്ത് എന്നിവരെ കൊലപ്പെടുത്തിയത്.

 


മൈസൂരു സരഗൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ചാമേഗൗഡനഹുണ്ടി ഗ്രാമത്തിലാണ് നാടിനെ നടക്കുന്ന കൊലപാതകം ഉണ്ടായിരിക്കുന്നത്.

 

ഇരുമ്പുവടി കൊണ്ടാണ് മണികണ്ഠൻ കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയതെന്നും ഇയാൾ ഒളിവിൽ പോയിരിക്കുകയാണെന്നും മൈസൂരു എ.സി.പി. ആർ. ശിവകുമാർ പറഞ്ഞു. കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല.

 

 

OTHER SECTIONS