സ്വവര്‍ഗാനുരാഗ ബന്ധം; ഭീഷണിപ്പെടുത്തിയ 15 കാരനെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു

By web desk .23 09 2022

imran-azhar

 

ഗ്വാളിയര്‍: മധ്യപ്രദേശിലെ ഗ്വാളിയറില്‍ സ്വവര്‍ഗാനുരാഗ ബന്ധം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് 15 വയസുകാരനെ കൊലപ്പെടുത്തിയ യുവാവ് ആത്മഹത്യ ചെയ്തു.വായും കാലുകളും ടേപ്പ് വച്ച് ഒട്ടിച്ച നിലയിലാണ് പതിനഞ്ചുകാരന്റെ മൃതദേഹം കണ്ടെത്തിയത്. 

 

ഹസിര മേഖലയിലെ വീട്ടില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മേക്കപ്പ് ആര്‍ട്ടിസ്റ്റായ യുവാവിന്റെ വീട്ടില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. താനുമായി സ്വവര്‍ഗാനുരാഗ ബന്ധത്തിലേര്‍പ്പെട്ട പതിനഞ്ചുകാരന്‍ പിന്നീട് തന്നെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നുവെന്നും ഇതില്‍ മനംനൊന്താണ് ജീവനൊടുക്കുന്നതെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.


താന്‍ പ്രതികാരം ചെയ്തുവെന്നും കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.ഇതോടെയാണ് പൊലീസ് കുട്ടിയെ കണ്ടെത്താനുള്ള തിരച്ചില്‍ ആരംഭിച്ചതെന്ന് എസ്.പി പറഞ്ഞു. തുടര്‍ന്ന് ഒരു മില്ലിന്റെ വളപ്പില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സമീപത്തുനിന്ന് ഒരു മേക്കപ്പ് കിറ്റും ലഭിച്ചിരുന്നു.

 

OTHER SECTIONS