കുറ്റിപ്പുറത്ത് വൃദ്ധയെ തലക്കടിച്ച് കൊന്ന കേസിലെ പ്രതി പിടിയിൽ

By sisira.21 06 2021

imran-azhar

 

 

 


മലപ്പുറം: കുറ്റിപ്പുറത്ത് വൃദ്ധയെ തലക്കടിച്ച് കൊന്ന പ്രതി പിടിയിലായി. അയൽവാസിയായ മുഹമ്മദ് ഷാഫിയാണ് അറസ്റ്റിലായത്.

 

മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം. തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കല്ല്, പ്രതിയുടെ ചെരുപ്പ്, ബൈക്ക് എന്നിവ കണ്ടെടുത്തു.

 

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് തിരുവാകളത്തിൽ കുഞ്ഞിപ്പാത്തുമ്മ (65)യെ വീടിന്‍റെ വരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

 

വെള്ളിയാഴ്ച ഇവരെ കാണാത്തതിനെ തുടർന്ന് അയൽക്കാർ വീട്ടിൽ വന്നുനോക്കിയപ്പോഴാണ് വരാന്തയില്‍ മരിച്ച നിലയിൽ കണ്ടത്.

 

തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. ഏതാനും വർഷങ്ങൾ വരെ മതാവിനോടൊപ്പമായിരുന്നു ഇവർ താമസിച്ചിരുന്നത്. മാതാവ് മരണപ്പെട്ടതോടെ ഒറ്റയ്ക്ക് താമസിച്ച് വരുകയായിരുന്നു.

OTHER SECTIONS