ശ്രീകാര്യത്ത് കൊലക്കേസ് പ്രതിക്ക് വെട്ടേറ്റു; വലതു കാൽ രണ്ടായി മുറിഞ്ഞു

By sisira.28 04 2021

imran-azhar

 


തിരുവനന്തപുരം: ശ്രീകാര്യം ഇടവക്കോട് കൊലക്കേസ് പ്രതിക്ക് വെട്ടേറ്റ് വലതു കാൽ രണ്ടായി മുറിഞ്ഞു. ആർഎസ്എസ് കാര്യവാഹ് ആയിരുന്ന രാജേഷ് വധക്കേസിലെ നാലാം പ്രതി എബിക്കാണ് (27) വെട്ടേറ്റത്.

 

രണ്ടു ബൈക്കുകളിലായെത്തിയ നാലംഗസംഘമാണ് എബിയെ വെട്ടിയത്. രാവിലെ പതിനൊന്നരയ്ക്ക് ഇടവക്കോട് പ്രതിഭാ നഗറിലായിരുന്നു സംഭവം.

 

എബി വീടിനു സമീപത്തെ റോഡരികിലുള്ള മതിലിൽ സുഹൃത്തുമായി ഇരിക്കുകയായിരുന്നു.

 

അക്രമിക്കാനെത്തിയ സംഘത്തെ കണ്ട് ഒഴിഞ്ഞ പുരയിടത്തിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സംഘം പിന്തുടർന്ന് വെട്ടുകയായിരുന്നു. രണ്ടു കാലിലും ഗുരുതരമായി വെട്ടേറ്റു.

 

ഇയാളെ ശസ്ത്രക്രിയയ്ക്കായി മെഡിക്കൽ കോളജിൽനിന്നും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

 

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്. പ്രതികളെ തിരിച്ചറിഞ്ഞതായി ശ്രീകാര്യം പൊലീസ് പറഞ്ഞു.

OTHER SECTIONS