ജയ് ശ്രീറാം വിളിച്ചില്ല; യുപിയിൽ വൃദ്ധനെ ആൾക്കൂട്ടം മർദ്ദിച്ചതായി പരാതി

By sisira.15 06 2021

imran-azhar

 

 

 

ഗാസിയാബാദ്: ജയ് ശ്രീറാം വിളിക്കാത്തതിന് ഉത്തർപ്രദേശിലെ ഗാസിയാബാദിൽ വൃദ്ധനെ മർദ്ദിച്ചതായി പരാതി. ഒരു കൂട്ടം ആളുകൾ ചേർന്ന് വൃദ്ധനെ അടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.

 

സംഭവത്തില്‍ ഗാസിയാബാദ് പൊലീസ് ഒരാളെ അറസ്റ്റ് ചെയതു. ഗാസിയാബാദിലെ ലോണിയിൽ ജൂൺ അഞ്ചാം തീയ്യതിയാണ് വൃദ്ധനു നേരെ ആക്രമണമുണ്ടായത്.

 

ഓട്ടോറിക്ഷയിൽ പോവുകയായിരുന്ന അബ്ദുൾ സമദ് എന്ന വൃദ്ധനെ ഒരു കൂട്ടം ആളുകൾ പിടിച്ചിറക്കി അടിച്ചെന്നാണ് പരാതി.

 

കൂട്ടത്തിലൊരാൾ കത്തി ഉപയോഗിച്ച് വയോധികൻറെ താടി മുറിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തിൽ പ്രവേഷ് ഗുജ്ജർ എന്നയാളെ ഗാസിയാബാദ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

 

ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിച്ചിട്ടും അത് ചെയ്യാത്തതിനാണ് തന്നെ അടിച്ചതെന്ന് അബ്ദുൾ സമദ് പറഞ്ഞു.

OTHER SECTIONS