മതില്‍ ചാടിക്കടന്ന് യുവതിയെ ചുംബിച്ചു; ബീഹാറിലെ സീരിയല്‍ കിസ്സറിനെ തിരഞ്ഞ് പൊലീസ്

By Greeshma Rakesh.15 03 2023

imran-azhar

 


പട്‌ന: ബിഹാറില്‍ പൊലീസിനെ വട്ടംചുറ്റിച്ച് സീരിയല്‍ കിസ്സര്‍. അപ്രതീക്ഷിതമായ സ്ത്രീകളെ ബലമായി കടന്നുപിടിച്ച് ചുംബിച്ച് കടന്നുകളയുന്ന യുവാവിനെ തേടി പൊലീസ് തിരച്ചില്‍ ശക്തമാക്കി. കഴിഞ്ഞ ദിവസം ആരോഗ്യപ്രവര്‍ത്തകയെ ബലമായി ചുംബിക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു. ജാമുയി ജില്ലയിലാണ് സംഭവം.

 

ആശുപത്രിയുടെ മതില്‍ ചാടിക്കടന്നെത്തിയ ഇയാള്‍ ഫോണ്‍ ചെയ്തുകൊണ്ട് നില്‍ക്കുകയായിരുന്ന ആരോഗ്യപ്രവര്‍ത്തകയെ ബലം പ്രയോഗിച്ച് ചുംബിച്ചു. ശേഷം ഓടിരക്ഷപ്പെട്ടു. സദര്‍ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയ്ക്കാണ് ദാരുണമായ അനുഭവമുണ്ടായത്. ഇതിന് മുമ്പും നിരവധി സ്ത്രീകള്‍ക്കെതിരെ സമാന ആക്രമണമുണ്ടായതോടെയാണ് ഇയാള്‍ സീരിയല്‍ കിസ്സറായിരിക്കാനുള്ള സാധ്യത പൊലീസ് തേടുന്നത്.

 

തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തക പൊലീസില്‍ പരാധി നല്‍കി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. പ്രതിയെ അറിയില്ലന്നും എന്തു ചെയ്തിട്ടാണ് എന്നോട് ഇങ്ങനെ പെരുമാറിയതെന്ന് മനസ്സിലാകുന്നില്ലെന്നും യുവതി പറഞ്ഞു. ആശുപത്രിയിലെ സ്റ്റാഫിനെ വിളിച്ചപ്പോഴേക്കും അയാള്‍ രക്ഷപ്പട്ടു. ആശുപത്രിയുടെ മതിലുകള്‍ ഉയരം കുറഞ്ഞതാണ് മുള്ളുവേലി കെട്ടി സ്ത്രീകളെ സംരക്ഷിക്കണമെന്ന് അഭ്യര്‍ഥികയാണെന്ന് യുവതി പറഞ്ഞു.

 

വീഡിയോ വൈറലായതിന് പിന്നാലെ പ്രതിഷേധത്തിന് കാരണമായി. സംസ്ഥാനത്തെ സ്ത്രീകളുടെ സുരക്ഷ വര്‍ധിപ്പിക്കാനും കുറ്റവാളിയെ കണ്ടെത്തി കര്‍ശന നടപടിയെടുക്കാനും സോഷ്യല്‍മീഡിയയില്‍ ആവശ്യമുയര്‍ന്നു. ബിഹാറില്‍ മുമ്പും സമാനമായ നിരവധി സംഭവങ്ങള്‍ നടന്നെന്ന് പറയുന്നു.ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെ ലക്ഷ്യമിട്ട് എത്തുന്ന യുവാവ് ബലമായി ചുംബിച്ച് കടന്നുകളയുകയാണ് ചെയ്യുന്നത്. നിരവധി പരാതികള്‍ ഉയര്‍ന്നിട്ടും പ്രതിയെ പിടികൂട്ടാനായിട്ടില്ല.