അമ്മയും മകനും സ്ഥിരമായി മദ്യപിക്കും വഴക്കിടും; അമ്മയുടെ മരണത്തില്‍ മകന്‍ കസ്റ്റഡിയില്‍

By priya.13 08 2022

imran-azhar

 

പെരുവണ്ണാമൂഴി: മുതുകാട് ആദിവാസി സ്ത്രീയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകനെ പെരുവണ്ണാമൂഴി പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകമാണെന്ന സൂചന ലഭിച്ചതോടെയാണ് മകന്‍ അനീഷിനെ പോലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യംചെയ്യുന്നത്.ചക്കിട്ടപ്പാറ ഗ്രാമപ്പഞ്ചായത്തിലെ മുതുകാട് നരേന്ദ്രദേവ് കോളനിയില്‍ അമ്പലക്കുന്ന് ജാനുവാണ് മരിച്ചത്.


സ്ത്രീയുടെ ശരീരത്തില്‍ പരിക്കുകളുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയതായാണ് സൂചന.പോസ്റ്റ്മോര്‍ട്ടം ചെയ്ത ഫൊറന്‍സിക് സര്‍ജനില്‍നിന്ന് എസ്.ഐ. ആര്‍.സി. ബിജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കൂടുതല്‍ വിവരങ്ങള്‍ തേടി. തലേദിവസം ജാനുവിന്റെ വീട്ടില്‍നിന്ന് ബഹളം കേട്ടിരുന്നതായി
സമീപവാസികള്‍ പറഞ്ഞിരുന്നു.

 

മകന്‍ ജാനുവിനെ വടികൊണ്ട് അടിച്ചിരുന്നതായും പോലീസിന് വിവരം ലഭിച്ചു. അമ്മയും മകനും സ്ഥിരമായി മദ്യപിക്കാറുണ്ടെന്നും വഴക്ക് പതിവാണെന്നുമാണ് പറയുന്നത്. അനീഷ് പറഞ്ഞതില്‍ പൊരുത്തക്കേടുകള്‍ കണ്ടതോടെയാണ് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചത്.

 

മരിച്ച ജാനുവിന്റെ ശരീരത്തില്‍ കണ്ട പാടുകളും സംശയത്തിന് ഇടയാക്കി. രണ്ടു വര്‍ഷം മുമ്പ് അമ്മയെ കൊടുവാളുപയോഗിച്ച് അനീഷ് വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. ആ കേസില്‍ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

 

 

OTHER SECTIONS