തൃശൂരിൽ മാനസിക രോഗിയായ മകൻ അമ്മയെ അടിച്ചുകൊന്നു

By sisira.12 06 2021

imran-azhar

 

 


തൃശ്ശൂർ: വരന്തരപ്പിള്ളിയില്‍ മാനസിക രോഗിയായ മകൻ അമ്മയെ അടിച്ചുകൊന്നു. കച്ചേരിക്കടവ് കിഴക്കൂടൻ പരേതനായ ജോസിന്റെ ഭാര്യ എൽസി ആണ് മരിച്ചത്.

 

75 വയസ്സായിരുന്നു. ഇന്ന് രാവിലെ ഏഴ് മണിയോടെ അയൽവാസികളാണ് സംഭവം പൊലീസ് സ്റ്റേഷനിൽ അറിയിച്ചത്.

 

എൽസിയുടെ 44 വയസുള്ള മകൻ ജോർജ്ജ് മാനസിക വിഭ്രാന്തിയുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു.

 

ജോർജ്ജ് അമ്മയെ മരവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് നിഗമനം. പൊലീസ് സ്ഥലത്തെത്തി ജോർജ്ജിനെ കസ്റ്റഡിയിലെടുത്തു.

OTHER SECTIONS