നവമാധ്യമത്തിൽ വീഡിയോ ഷെയർ ചെയ്തതിന് കാമുകൻ തീകൊളുത്തി; ചികിത്സയിലായിരുന്ന യുവതി മരിച്ചു

By sisira.10 06 2021

imran-azhar

 

 

 

കൊല്ലം: നവമാധ്യമത്തിൽ വീഡിയോ ഷെയർ ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ കാമുകൻ യുവതിയെ തീകൊളുത്തി കൊന്നു.

 

കൊല്ലം ഇടമുളയ്ക്കലിലാണ് സംഭവം. ഇടമുളയ്ക്കൽ തുമ്പിക്കുന്നിൽ ഷാൻ മൻസിലിൽഇരുപത്തിയെട്ട് വയസുള്ള ആതിര ആണ് മരിച്ചത്.

 

ഒപ്പം താമസിച്ചിരുന്ന കാമുകൻ ഷാനവാസ് ചൊവ്വാഴ്ച വൈകിട്ടാണ് ആര്യയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്.

 

ഗുരുതരമായി പരുക്കേറ്റ ആതിര തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയില്‍ കഴിയുകയായിരുന്നു. കൊല്ലപ്പെട്ട ആതിര ഇൻസ്റ്റഗ്രാമിൽ അടിക്കടി വീഡിയോ ഷെയർ ചെയ്തിരുന്നു.

 

എന്നാൽ ഷാനവാസിന് ഇതിൽ എതിർപ്പുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിലാണ് ഷാനവാസ് ആതിരയെ തീ കൊളുത്തിയതെന്ന് പൊലീസ് പറയുന്നു.

 

ആതിരയെ തീകൊളുത്തിയ ശേഷം സ്വയം തീകൊളുത്തിയ ഷാനവാസിന് 40 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

 

ആദ്യ വിവാഹബന്ധം ഉപേക്ഷിച്ച ശേഷം ആതിരയും ഷാനവാസും കഴിഞ്ഞ രണ്ടുവർഷമായി ഒന്നിച്ച് കഴിയുകയായിരുന്നു. നിയമപരമായി ഇരുവരും വിവാഹം കഴിച്ചിട്ടില്ല. ഇവർക്ക് ആറുമാസം പ്രായമുള്ള കുഞ്ഞുണ്ട്.

OTHER SECTIONS