മദ്യലഹരിയില്‍ വീട്ടമ്മയെ അയല്‍വാസിയായ യുവാവ് വെട്ടിക്കൊന്നു

By Bhumi.22 06 2021

imran-azhar

 
തിരുവനന്തപുരം: വെമ്പയാത്ത് മദ്യലഹരിയില്‍ വീട്ടമ്മയെ അയല്‍വാസിയായ യുവാവ് വെട്ടിക്കൊന്നു. ചിരാണിക്കര സ്വദേശി സരോജമാണ് മരിച്ചത്.

 

അയല്‍വാസി കൂടിയായ ബൈജുവാണ് വെട്ടിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവമെന്നാണ് പറയുന്നത്.പ്രതിയെ പോലീസ് പിടികൂടിയിട്ടുണ്ട്.

 


സരോജത്തിന്റെ മകളും മകനും താമസിക്കുന്നതൊട്ടടുത്ത വീട്ടിലെത്തി ബൈജു മദ്യലഹരിയില്‍ ബഹളമുണ്ടാക്കി.

 

ഈ ശബ്ദം കേട്ടാണ് സരോജം അവിടെ എത്തുന്നത്. വീടിന് മുന്നില്‍ വെച്ച് ബൈജു സരോജത്തിന്റെ തലയ്ക്ക് വെട്ടുകയായിരുന്നു. തത്ക്ഷണം മരിച്ചുവെന്നാണ് പോലീസ് പറയുന്നത്.

 

പോലീസ് ബൈജുവിനെ അയാളുടെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കൊലപാതകത്തിന് പിന്നിലുള്ള കാരണം പോലീസ് അന്വേഷിക്കുകയാണ്.

 

 

 

OTHER SECTIONS