റോഡിലുണ്ടായ തർക്കം കലാശിച്ചത് കൊലപാതകത്തിൽ; യുവാവിനെ കുത്തിക്കൊന്നു

By sisira.14 06 2021

imran-azhar

 

 

 

കൊല്ലം: ബൈക്കിൽ വന്ന യുവാവിനെ തടഞ്ഞു നിർത്തി കുത്തിക്കൊലപ്പെടുത്തി. ശക്തികുളങ്ങര മരുത്തടി ഓംചേരി കിഴക്കതിൽ വിഷ്ണു (കുക്കു–29) ആണ് കൊല്ലപ്പെട്ടത്.

 

സംഭവവുമായി ബന്ധപ്പെട്ട് കാവനാട് മാർക്കറ്റിൽ ഇറച്ചി വ്യാപാരം നടത്തുന്ന തമിഴ്നാട് മധുര സ്വദേശി പ്രകാശ് (42), മകൻ രാജപാണ്ഡ്യൻ (19) എന്നിവരെ എസിപി ടി.ബി. വിജയന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.


പൊലീസ് പറയുന്നതിങ്ങനെ: ഇന്നലെ ഉച്ചയ്ക്ക്12.45നു കാവനാട് ജവാൻ മുക്കിനു സമീപം ആയിരുന്നു സംഭവം.

 

രാവിലെ ഒ‍ൻപതരയോടെ വിഷ്ണു ബൈക്കിൽ വരുമ്പോൾ, പള്ളിക്കാവ് കരുമ്പോലി കുളത്തിനു സമീപം റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ശ്രമിച്ചപ്പോൾ എതിർദിശയിൽ വന്ന പ്രകാശിന്റെ ബൈക്കിൽ തട്ടാൻ ശ്രമിച്ചെന്നു പറഞ്ഞ് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി.

 

പ്രകോപിതനായ പ്രകാശ് സമീപത്തെ കടയിൽ നിന്നു സോഡാക്കുപ്പിയെടുത്തു പൊട്ടിച്ചു കുത്താൻ ശ്രമിച്ചു. നാട്ടുകാർ കൂടിയതോടെ ഇരുവരും പിരി‍ഞ്ഞു.

 

 

പ്രകാശൻ വീട്ടിലെത്തി കത്തിയെടുത്തു മകനെയും കൂട്ടി ബൈക്കിൽ വിഷ്ണുവിനെ തിരക്കി ഇറങ്ങി. ജവാൻ മുക്കിനു സമീപം വിഷ്ണുവിന്റെ ബൈക്ക് തടഞ്ഞു നിർത്തിയശേഷം കുത്തിവീഴ്ത്തുകയായിരുന്നു.

 

ശക്തികുളങ്ങര പൊലീസ് എത്തി വിഷ്ണുവിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ഓട്ടോറിക്ഷ തൊഴിലാളിയാണ് വിഷ്ണു.

 

സംഭവ ശേഷം ഒളിവിൽപോയ പ്രതികളെ മണിക്കൂറുകൾക്കകം കാവനാട് കുരീപ്പുഴ കടവിൽ നിന്ന് പോലീസ് പിടികൂടി. പ്രകാശും കുടുംബവും 20 വർഷമായി കൊല്ലത്തു വാടകയ്ക്കു താമസിക്കുകയാണ്. വിഷ്ണുവിന്റെ സംസ്കാരം ഇന്നു നടക്കും. ഭാര്യ: അശ്വതി. മകൻ: ആദിത്യൻ.

 

 

കൊതുകിനെ തുരത്താം, ഡെങ്കിപ്പനി പ്രതിരോധിക്കാംകൊതുകു വഴി മാത്രമേ ഡെങ്കിപ്പനി ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുകയുള്ളൂ. പെട്ടെന്നുള്ള കനത്ത പനിയാണ് തുടക്കം. തലവേദന പേശിവേദന, വിശപ്പില്ലായ്മ, മനംപുരട്ടല്‍, ഛര്‍ദ്ദി, ക്ഷീണം, ചെറിയ ചുമ തുടങ്ങിയ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു.

അതിശക്തമായ നടുവേദന, കണ്ണിനു പുറകില്‍ വേദന എന്നിവയും അനുഭവപ്പെടുന്നു. നാലഞ്ചു ദിവസത്തിനുള്ളില്‍ ദേഹത്തങ്ങിങ്ങായി ചുവന്നുതിണര്‍ത്ത പാടുകള്‍ പ്രത്യക്ഷപ്പെടുന്നു.

തുടക്കത്തില്‍ത്തന്നെ തിരിച്ചറിഞ്ഞ് അടിയന്തര വൈദ്യസഹായം ലഭ്യമാക്കണം. കൊതുകിനെ തുരത്തുകയാണ് ഡെങ്കിപ്പനിയുടെ ഏറ്റവും പ്രധാന സംരക്ഷണ മാര്‍ഗം.

വീട്, സ്ഥാപനങ്ങള്‍ തുടങ്ങിയ കെട്ടിടങ്ങളുടെ അകത്തും മേല്‍ക്കൂരകളിലും പരിസരത്തും വെള്ളംകെട്ടി നില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

OTHER SECTIONS