വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു, നഗ്നചിത്രങ്ങളും വീഡിയോകളും പകർത്തി ഭീഷണി; യുവാവ് അറസ്റ്റിൽ

By sisira.25 04 2021

imran-azhar

 

 

തിരുവനന്തപുരം: വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ എറണാകുളം ചെല്ലാനം സ്വദേശി നോബിൾ പ്രകാശിനെ വലിയമല പോലീസ് അറസ്റ്റ് ചെയ്തു.

 

ഇയാൾ കഴിഞ്ഞ ഒന്നരവർഷമായി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവരികയായിരുന്നു. ഇതിനിടെ നഗ്നചിത്രങ്ങളും വീഡിയോകളും പകർത്തി. ഈ ദൃശ്യങ്ങൾ വെബ്സൈറ്റിൽ അപ് ലോഡ് ചെയ്ത് പണം സമ്പാദിക്കാനായിരുന്നു ശ്രമം.

 

യുവതി ഇതിനെ എതിർത്തതോടെ ഭീഷണിപ്പെടുത്തി ഒന്നരലക്ഷം രൂപ കൈക്കലാക്കി. പിന്നീട് നഗ്നചിത്രങ്ങളും വീഡിയോകളും കാണിച്ച് വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതോടെയാണ് യുവതി വലിയമല പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

 

പോലീസ് നടത്തിയ അന്വേഷണത്തിൽ ശനിയാഴ്ച എറണാകുളത്തുനിന്നാണ് നോബിളിനെ പിടികൂടിയത്. പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി.

OTHER SECTIONS