കോമൺ ലോ അഡ്മിഷൻ ടെസ്റ്റിന് ഇപ്പോൾ അപേക്ഷിക്കാം

By online desk .28 12 2020

imran-azhar

 


ദേശീയ നിയമ സർവകലാശാലകളിലെ 2021 ലെ ബിരുദതലത്തിലെയും ബിരുദാനന്തരബിരുദതലത്തിലെയും നിയമ പ്രോഗ്രാമുകളിലെ പ്രവേശന പരീക്ഷയായ കോമൺ ലോ അഡ്മിഷൻ ടെസ്റ്റിന് (ക്ലാറ്റ്) ഇപ്പോൾ അപേക്ഷിക്കാം. 2021 മേയ് ഒൻപത് ഉച്ചയ്ക്ക് മൂന്നു മുതൽ അഞ്ചുവരെ ഓഫ് ലൈൻ രീതിയിലാണ് പരീക്ഷ നടത്തുന്നത്.

 

* ബിരുദതലത്തിലെ അഞ്ചുവർഷ ഇന്റഗ്രേറ്റഡ് ലോ പ്രോഗ്രാമിലെ പ്രവേശനത്തിന് കുറഞ്ഞത് 45 ശതമാനം മാർക്ക് (പട്ടിക വിഭാഗക്കാർക്ക് 40 ശതമാനം)/തത്തുല്യ ഗ്രേഡ് വാങ്ങി, 10+2 /തത്തുല്യ പരീക്ഷ ജയിച്ചവർക്ക് അപേക്ഷിക്കാം.

 

* പോസ്റ്റ് ഗ്രാജുവേറ്റ് തലത്തിലെ ഒരു വർഷത്തെ എൽഎൽ.എം. പ്രോഗ്രാമിലെ പ്രവേശനത്തിന് 50 ശതമാനം മാർക്കോടെ (പട്ടിക വിഭാഗക്കാർക്ക് 45 ശതമാനം)/തത്തുല്യ ഗ്രേഡോടെ, എൽഎൽ.ബി. ബിരുദം/തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാനാകും.

 

ഓൺലൈൻ അപേക്ഷ www.consortiumofnlus.ac.in ജനുവരി ഒന്നു മുതൽ മാർച്ച് 31 വരെ നൽകേണ്ടത്. 2021 ഏപ്രിൽ/മേയ് മാസങ്ങളിൽ യോഗ്യതാ പരീക്ഷ അഭിമുഖീകരിക്കുന്നവർക്കും ബന്ധപ്പെട്ട വിഭാഗത്തിലേക്ക് അപേക്ഷിക്കാവുന്നതാണ്.

അപേക്ഷാ ഫീസ് 4000 രൂപ (പട്ടിക/ബി.പി.എൽ. വിഭാഗക്കാർക്ക്, 3500 രൂപ). വിവരങ്ങൾക്ക്: www.consortiumofnlus.ac.in

OTHER SECTIONS