By online desk .13 12 2020
തിരുവനന്തപുരം: പ്ലസ്ടുവിന് പ്രത്യേക വിഷയങ്ങളിലും ഭാഷാ വിഷയങ്ങളിലും ഇതുവരെ ഡിജിറ്റൽ ക്ലാസുകൾ തുടങ്ങുക പോലും ചെയ്തില്ലെന്ന് പരാതി. ഹോം സയൻസ് , സൈക്കോളജി, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഇസ്ലാമിക് ഹിസ്റ്ററി, ആന്ത്രപ്പോളജി, ജേണലിസം, ഇംഗ്ലീഷ് ലിറ്ററേച്ചർ, ഇലക്ട്രോണിക്സ്, രണ്ടാം ഭാഷകളായ ഉറുദു, കന്നഡ, തമിഴ്, മലയാളം, സംസ്കൃതം എന്നിവയിൽ ഒന്നും ക്‌ളാസ്സുകൾ തുടങ്ങിയിട്ടില്ല.
നാലുമുതൽ 15 യൂണിറ്റുകൾ വരെ ഉള്ളവരെയാണ് ഈ വിഷയങ്ങൾ. ഈ വിഷയങ്ങൾ പഠിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം കുറവാണ് എന്ന കാരണത്താലാണ് ക്ലാസുകൾ വൈകുന്നത്. പ്രധാന വിഷയങ്ങൾ പകുതിപോലും തീരാത്ത സാഹചര്യത്തിൽ ഏഴ് മുതൽ അധ്യയനസമയം പ്രതിദിനം 2.5 മണിക്കൂർ വരെ വരെയായി ദീർഘിപ്പിച്ചിരുന്നു.