By Priya.18 06 2022
തിരുവനന്തപുരം: മാതൃഭൂമിയുടെ സഹകരണത്തോടെ മോഹന്‍ദാസ് കോളേജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്നോളജി സംഘടിപ്പിക്കുന്ന സൗജന്യ എന്‍ട്രന്‍സ് പരിശീലനത്തിന്റെ ഉദ്ഘാടനം കോളേജ് ഡയറക്ടര്‍ ഡോ. ആശാലത തമ്പുരാന് നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ഷീല, എന്ന്ട്രന്സ് പരിശീലന കോര്‍ഡിനേറ്റര്‍ ഡോ. മല്ലയ്യ, കണ്‍വീനര്‍ ശ്രീജ, ഐടി ഹെഡ് ടി.ബി. എഡിസ, പിആര്‍ഓ എസ്. പദ്മകുമാര്‍ എന്നിവര്‍ പങ്കെടുത്തു. പരിശീലനത്തിന്റെ വിവിധ മേഖലകളെ കുറിച്ച് കുട്ടികള്‍ക്ക് ഡോ. മല്ലയ്യ ക്ലാസ് നല്കി. അടുത്ത മാസം ഒന്നിനാണ് പരിശീലനത്തിന്റെ രണ്ടാം ഘ്ട്ടം.