By online desk .07 12 2020
തിരുവനന്തപുരം : കേരള സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ ബിരുദ , ബിരുദാന്തര ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷ സമർപ്പിക്കാനുള്ള തിയ്യതി 31 വരെ നീട്ടി. അസ്സൽ സർട്ടിഫിക്കറ്റുകൾ ജനുവരി അഞ്ചുവരെ പോസ്റ്റ് വഴിയോ നേരിട്ടോ കാര്യവട്ടത്തു പ്രവർത്തിക്കുന്ന വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ എത്തിക്കാം. ഓൺലൈൻ ആയി അപേക്ഷിക്കാൻ www.sde.keralauniversity .ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.