പഞ്ചായത്തു തിരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ ജനസ്വാധീനം എവിടെ എന്ന ചോദ്യത്തിന് തദ്ദേശ തിരഞ്ഞെടുപ്പിലെയും നിയമസഭാ തിരഞ്ഞെടുപ്പിലെയും വോട്ടിങ് പാറ്റേൺ വ്യത്യസ്ഥമാണെന്ന നേതാക്കളുടെ വിശദീകരണമാണ് മറുപടി.
തികച്ചും അപ്രതീക്ഷിതമായാണ് ഇ. ശ്രീധരന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിക്കപ്പെട്ടത്. തൃപ്പൂണിത്തുറയിലേക്കുൾപ്പെടെ പറഞ്ഞുകേട്ടിരുന്നെങ്കിലും മത്സരിക്കുന്നെങ്കിൽ സ്വന്തംനാടായ പാലക്കാട്ട് എന്ന ശ്രീധരന്റെ ആത്മവിശ്വാസം ബി.ജെ.പി. ദേശീയനേതൃത്വം മുഖവിലയ്ക്കെടുക്കുകയായിരുന്നു. പ്രചാരണത്തിലും വികസനമൊഴികെ മറ്റൊന്നും അദ്ദേഹം സംസാരിച്ചില്ല.
2016-ൽ അഴിമതിയുടെ മുഖചിത്രമായി മുൻമന്ത്രി കെ. ബാബുവിനെ ഉയർത്തിക്കാട്ടി നേടിയ വിജയം, അഴിമതിക്കറക്കൊണ്ട് മായിച്ചാണ് ബാബു നിയമസഭയിലേക്കെത്തുന്നത്.
ബിജെപി വോട്ടുകൾ തനിക്ക് ലഭിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. സി.പി.എമ്മിലെ എം സ്വരാജിന്റെ തൃപ്പൂണിത്തുറയിലെ തോൽവി അണികളിൽ നിരാശ ഉണ്ടാക്കിയിരുന്നു.
അരൂരിലെ വോട്ടെണ്ണൽ അത്യന്തം ഉദ്വേഗഭരിതമായിരുന്നു. വളരെ നേരിയ ഭൂരിപക്ഷത്തിൽ പലപ്പോഴും ഷാനിമോൾ ഉസ്മാൻ തന്നെ സീറ്റുറപ്പിച്ചു. എന്നാൽ അന്തിമഫലം വന്നപ്പോൾ ഭേദപ്പെട്ട ഭൂരിപക്ഷത്തോടെ ദലീമ വിജയം കൈവരിക്കുകയായിരുന്നു.
പരാജയത്തിന് കൂട്ടുത്തരവാദിത്തമുണ്ട്. അതിനാൽ കൂട്ടായ ആലോചനകൾക്ക് ശേഷം മാത്രമേ തീരുമാനമെടുക്കാവൂ എന്നും ചെന്നിത്തല മുല്ലപ്പളളിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സി.പി.എം പ്രവർത്തകരുടെയും വോട്ട് ലഭിച്ചതിനാലാണ് ജയം. ടി പി ചന്ദ്രശേഖരനെ മണ്ണിൽ ഇല്ലാതാക്കിയ സി.പി.എം നേതൃത്വത്തോടുള്ള പ്രതികാരമാണ് തന്റെ വിജയം.
തുടർച്ചയായി ഭരിച്ച പശ്ചിമബംഗാളിലും ത്രിപുരയിലും ഭരണത്തിൽ നിന്നും തുടർച്ചയായി പുറത്തിരിക്കപ്പെടുകയും ശക്തിക്ഷയിക്കുകയും ചെയ്ത ഘട്ടത്തിലാണ് കേരളത്തിന്റെ മനംമാറ്റമെന്നതും ശ്രദ്ദേയമാണ്.
രണ്ടു സിറ്റിങ് സീറ്റുകളും വലിയ ഭൂരിപക്ഷത്തോടെ നിലനിർത്തിയ കോൺഗ്രസ് ബിജെപിയുടെ സിറ്റിങ് സീറ്റിൽ അവരുടെ ഭൂരിപക്ഷം നേരിയതാക്കി കുറയ്ക്കുന്നതിലും വിജയിച്ചു.
ഒപ്പം, കോൺഗ്രസും ഇടതുപാർട്ടികളും സഖ്യമുണ്ടാക്കി വേറിട്ട് മത്സരിക്കുന്നതിലൂടെ മുസ്ലീം, മതേതര വോട്ടുകൾ വിഘടിക്കപ്പെടുമെന്നതും മമത നേരിട്ട വലിയ ഭീഷണിയായിരുന്നു.