രാജിവെയ്ക്കാൻ തയ്യാറാണെന്ന് കേന്ദ്രനേതൃത്വത്തോട് മുല്ലപ്പള്ളി

By അനിൽ പയ്യമ്പള്ളി.03 05 2021

imran-azharതിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ രാജി സന്നദ്ധത അറിയിച്ച് കെ പി സി സി അധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ. കേന്ദ്ര നേതൃത്വത്തോടാണ് മുല്ലപ്പളളി നിലപാട് അറിയിച്ചത്.

 

 


പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും ചുമതല ഒഴിയാൻ അനുവദിക്കണമെന്നുമാണ് മുല്ലപ്പളളി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടത്.

 

 

എന്നാൽ ഏകപക്ഷീയ തീരുമാനം എടുക്കരുതെന്ന് മുല്ലപ്പളളിയോട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പരാജയത്തിന് കൂട്ടുത്തരവാദിത്തമുണ്ട്. അതിനാൽ കൂട്ടായ ആലോചനകൾക്ക് ശേഷം മാത്രമേ തീരുമാനമെടുക്കാവൂ എന്നും ചെന്നിത്തല മുല്ലപ്പളളിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

 

 

ഏപ്രിൽ ആറിന് നടന്ന തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ ഇന്നലെയായിരുന്നു. എൽഡിഎഫ് 99 സീറ്റിലും യുഡിഎഫ് 41 സീറ്റിലും വിജയം നേടി. എൻഡിഎയ്ക്ക് ഒരു സീറ്റ് പോലും നേടാനായില്ല. 44 വർഷത്തെ ചരിത്രം തിരുത്തിയാണ് ഇടത് മുന്നണി വീണ്ടും അധികാരത്തിലേറുന്നത്. മിക്ക ജില്ലകളിലും എൽ.ഡി.എഫിന് മുൻതൂക്കം നേടാനായി.

 

 

 

OTHER SECTIONS