ENVIRONMENT

അതിശൈത്യത്തിൽ തണുത്തുറഞ്ഞ് നയാഗ്ര

കനേഡിയൻ പ്രവിശ്യയായ ഒന്റാരിയോയ്ക്കും യു.എസ്. സംസ്ഥാനമായ ന്യൂയോർക്കിനുമിടയിൽ നയാഗ്ര മലയിടുക്കിന്റെ തെക്കേ അറ്റത്തുള്ള മൂന്ന് വെള്ളച്ചാട്ടങ്ങളുടെ ഒരു കൂട്ടമാണ് നയാഗ്ര വെള്ളച്ചാട്ടം. കാഴ്ചക്കാർക്ക് എന്നും നിറവസന്തം സമ്മാനിക്കുന്ന പ്രകൃതിയുടെ അത്ഭുതമായ നയാഗ്ര അതിശൈത്യത്തിൽ തണുത്തുറഞ്ഞ അവസ്ഥയിലാണ്. അമേരിക്കയുടെ പല ഭാഗങ്ങളിലും ഇപ്പോഴും ശക്തമായ തണുത്ത കാലാവസ്ഥയാണ് തുടരുന്നത്. മാസങ്ങളായി നീണ്ടുനിൽക്കുന്ന ഈ അതിശൈത്യം രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളുടെയും മൃഗങ്ങളുടെയും നിലനിൽപ്പിനെ കാര്യമായി ബാധിച്ചിരിക്കുകയാണ്.

ഒരു മരം തരും ഒരു ലക്ഷം, സുഗന്ധം പരത്തി ഊദ്

അത്തറിന്റെ സുഗന്ധം ആസ്വദിക്കുമ്പോള്‍ ഓര്‍മ്മിക്കപ്പെടേണ്ട മരമാണ് തെക്ക് കിഴക്കന്‍ ഏഷ്യക്കാരനായ അകില്‍ അഥവാ ഊദ്. 40 മീറ്ററോളം ഉയരത്തിലും 80 സെ.മീറ്ററോളം വിസ്തൃതിയിലും വളരുന്ന അകില്‍ മരം സാധാരണയായി കാടുകളിലാണ് വളരാറുള്ളത്. ഇന്ന് ഏകദേശം 20 ഇനത്തില്‍പ്പെട്ട ഊദ് മരങ്ങളില്‍ നിന്ന് സുഗന്ധ തൈലമായ അഗര്‍ വേര്‍തിരിച്ചെടുക്കുന്നുണ്ട്. ഒരു മരത്തില്‍ നിന്ന് ശരാശരി നാല് കിലോഗ്രാമിനോടടുപ്പിച്ച് വിളവ് ലഭിക്കുന്ന ഈ മരം ഇപ്പോള്‍ കാട് വിട്ട് നാട്ടിലേക്കും വളരാന്‍ തുടങ്ങിയിരിക്കുന്നു. ഒരു പ്രത്യേകതരം ഫംഗസിന്റെ പ്രവര്‍ത്തനത്താലാണ് വിലകൂടിയ സുഗന്ധതൈലമായ അഗര്‍ ഉല്‍പാദിപ്പിക്കുന്നത്. ഫിയാലോഫോറ പാരസൈറ്റിക്ക എന്നാണ് ഈ ഫംഗസിന്റെ പേര്.

ഇനി വരുന്നത് ഹിമാലയന്‍ ഭൂകമ്പം?

ഒരുപക്ഷെ മനുഷ്യരാശി നിലനില്‍ക്കുകാലം ഒരിക്കലും മറക്കാനാകാത്ത വര്‍ഷങ്ങളില്‍ ഒന്നായിരിക്കും 2020. വളരെ പ്രതീക്ഷയോടെയും ആവേശത്തോടെയുമാണ് ലോകം ട്വന്റി ട്വന്റിയെ വരവേറ്റത്. എന്നാല്‍ മുമ്പെങ്ങുമില്ലാത്ത സാഹചര്യങ്ങളാണ് 2020 ലോകത്തിന് സമ്മാനിച്ചത്. രാജ്യാതിര്‍ത്തികളില്ലാതെയായിരുന്നു കോവിഡ് മഹാമാരിയുടെ ആശങ്ക ലോകത്തെ കീഴ്‌പ്പെടുത്തിയത്. 2020 അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ആ ഭീതിയ്ക്ക് ഇന്നും പൂര്‍ണമായ പരിഹാരം ലഭിച്ചിട്ടില്ല. മഹാമാരിക്കൊപ്പം തന്നെ പ്രകൃതി ദുരന്തങ്ങളും മനുഷ്യരാശിക്ക് ഭീഷണിയുണ്ടാക്കി. മണ്ണിടിച്ചില്‍, കാട്ടുതീ, വെള്ളപ്പൊക്കം, രോഗങ്ങള്‍, വെട്ടുക്കിളി ആക്രമണങ്ങള്‍ എന്നിവയെല്ലാം നമ്മുടെ ആശങ്കകളെ ഇരട്ടിപ്പിച്ചു. എന്നാല്‍ അതെല്ലാം ഒരു തുടക്കം മാത്രമാണെന്നാണ് ശാസ്ത്രത്തിന്റെ പുതിയ വെളിപ്പെടുത്തല്‍.

അതിജീവനത്തിനായി പച്ചത്തുരുത്തുകൾ

എറണാകുളം: കാലാവസ്ഥാ വ്യതിയാന ത്തെ ഫലപ്രദമായി നേരിടാൻ ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ ആവിഷ്‌കരിച്ചു നടപ്പാക്കുന്ന 'പച്ചത്തുരുത്ത്' പദ്ധതി മികച്ച രീതിയിൽ നടപ്പാക്കിയ ജില്ലയിലെ വിവിധ പഞ്ചായത്തുകളെ ആദരിച്ചു. സംസ്ഥാനത്ത് ആയിരം പച്ചത്തുരുത്തുകൾ പൂർത്തികരിച്ചതു സംബന്ധിച്ച പ്രഖ്യാപനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി അധ്യക്ഷനായ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺ ലൈനായി നിർവ്വഹിച്ചു. ചടങ്ങിനോടനുബന്ധിച്ച് വിവിധ തദ്ദേശസ്ഥാപനങ്ങളിൽ ഒരേ സമയം നടന്ന ചടങ്ങിലാണ് ഹരിത കേരളം മിഷന്റെ അനുമോദനപത്രം കൈമാറിയത്. പച്ചത്തുരുത്ത് പദ്ധതി മാതൃകാപരമായി നിർവ്വഹിച്ച പറവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കോട്ടുവള്ളി,ചേന്ദമംഗലം, വടക്കേക്കര, ഏഴിക്കര ഗ്രാമപഞ്ചായത്തുകളിലും, വാഴക്കുളം, വാരപ്പെട്ടി , ആമ്പല്ലൂർ, കുട്ടമ്പുഴ, വാളകം, മാറാടി, തിരുമാറാടി, പാമ്പാക്കുട, രാമമംഗലം, നെടുമ്പശ്ശേരി ഗ്രാമപഞ്ചായത്തുകളിലുമാണ് ചടങ്ങുകൾ നടന്നത്.

പച്ചത്തുരുത്ത് പാരിസ്ഥിതിക ജാഗ്രതയുടെ അടയാളം

കാലാവസ്ഥാ വ്യതിയാനം ഭൂമിയില്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ പ്രവചനാതീതമാണ്. അതിരുകവിഞ്ഞ പ്രകൃതി ചൂഷണമാണ് കാലാവസ്ഥാ പ്രതിസന്ധിക്ക് മുഖ്യകാരണം. പരിസ്ഥിതിയില്‍ സംഭവിക്കുന്ന തകര്‍ച്ച കാര്‍ഷിക സമ്പദ് വ്യവസ്ഥയെയും കാലാവസ്ഥയെയും മനുഷ്യജീവിതത്തെയും ഗുരുതരമായി ബാധിക്കും. കേരളത്തില്‍ അടുത്ത കാലങ്ങളിലുണ്ടായ അതിതീവ്രമഴയും പ്രളയവും കുന്നിടിച്ചിലുമൊക്കെ ജനങ്ങളെ നല്ല തോതില്‍ ആശങ്കപ്പെടുത്തിയിട്ടുണ്ട്. ഇതിന് പരിഹാരം പാരിസ്ഥിതിക ആരോഗ്യം വീണ്ടെടുക്കാന്‍ ബോധപൂര്‍വ്വം ഇടപെടുക എന്നതാണ്. പാരിസ്ഥിതിക പുനഃസ്ഥാപനത്തിന് സര്‍ക്കാര്‍ രൂപം നല്‍കിയ ഹരിതകേരളം മിഷന്‍ ഈലക്ഷ്യത്തിനായി വിവിധ പദ്ധതികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലും ജനകീയ പങ്കാളിത്തത്തിലും ഏറ്റെടുത്തിട്ടുണ്ട്. അതില്‍ സുപ്രധാനമായൊരു ചുവടുവയ്പാണ് 'പച്ചത്തുരുത്ത്'. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ആദ്യ വര്‍ഷം മുതല്‍ വൃക്ഷവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് നല്‍കിയത്.

Show More