വേട്ടയ്ക്കിറങ്ങി പുള്ളിപ്പുലി; വളഞ്ഞിട്ട് ആക്രമിച്ച് 50 കുരങ്ങന്മാര്‍, വീഡിയോ

By Greeshma Rakesh.16 08 2023

imran-azhar

 

 


ആക്രമിക്കാനെത്തിയ പുള്ളിപ്പുലിയെ കൂട്ടംകൂടി ആക്രമിച്ച് കുരങ്ങന്മാര്‍. ആഫ്രിക്കയില്‍ കാണപ്പെട്ടുന്ന ബാബൂന്‍സ് എന്നറിയപ്പെടുന്ന 50 കുരങ്ങുകളാണ് പുലിയെ ഇത്തരത്തില്‍ തുരത്തിയോടിച്ചത്.30 കാരനായ റിക്കി ഡാ ഫൊന്‍സേക ആണ് സംഭവത്തിന്റെ വിഡിയോ പകര്‍ത്തിയത്. 10 ലക്ഷത്തിലധികം പേരാണ് ഇതിനോടകം ഈ വിഡിയോ കണ്ടത്.

 


ആഫ്രിക്കയിലെ സ്‌കുകുസയ്ക്കും ഷോക്വാനിനും ഇടയിലുള്ള വനപാതയിലാണ് സംഭവം. വീഡിയോയുടെ തുടക്കത്തില്‍ റോഡിന് ഒരു വശത്തായി ഒരു പുള്ളിപ്പുലി നടന്നുനീങ്ങുന്നത് കാണാം. പിന്നാലെ റോഡില്‍ നിറയെ കുരങ്ങുകളെയും കാണാം. വഴിമുടങ്ങിയതിനാല്‍ രണ്ടു വശത്തെ വാഹനങ്ങളും നിര്‍ത്തിയിട്ട നിലയിലായിരുന്നു.

 

കൂട്ടത്തോടെ കുരങ്ങുകളെ കണ്ടപ്പോള്‍ പുള്ളിപ്പുലി ആക്രമിക്കാന്‍ ഓടിയെത്തി. ആക്രമിക്കാനാണെന്ന് തിരിച്ചറിഞ്ഞതോടെ ഭൂരിഭാഗം കുരങ്ങുകളും ഓടിരക്ഷപ്പെടാന്‍ നോക്കിയെങ്കിലും മറുവശത്ത് വലിയൊരു കുരങ്ങ് പുലിക്കുനേരെ പാഞ്ഞു. പിന്നാലെ തിരിഞ്ഞോടിയവര്‍ പാഞ്ഞെത്തുകയും പുള്ളിപ്പുലിയെ വളഞ്ഞിട്ട് ആക്രമിക്കുകയും ചെയ്തു.

 

 

കൂട്ടത്തില്‍  മുതിര്‍ന്ന കുരങ്ങന്മാരാണ് ആക്രമണം ചെറുക്കാന്‍ ആദ്യം ഓടിയെത്തിയത്. 50 ഓളം കുരങ്ങുകളുടെ ആക്രമണത്തില്‍ ഭയന്ന് പുലി അവിടെനിന്നും കാട്ടിലേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു. ചില കുരങ്ങുകള്‍ പിന്നാലെ തുരത്തുന്നതും വിഡിയോയില്‍ കാണാം.OTHER SECTIONS