പെണ്‍പാമ്പുകള്‍ക്കും ലൈംഗികാവയവമുണ്ടെന്ന് കണ്ടെത്തല്‍

By Shyma Mohan.14 12 2022

imran-azhar

 


സിഡ്‌നി: പെണ്‍പാമ്പുകള്‍ക്കും ലൈംഗികാവയവമുണ്ടെന്ന കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍. പാമ്പുകള്‍ക്ക് ലൈംഗികാവയവമില്ലെന്ന ധാരണയാണ് ഇതോടെ പൊളിയുന്നത്.

 

സ്ത്രീകളിലെ ലൈംഗികാവയവത്തോട് സമാനതകളുള്ളതാണ് പാമ്പുകളില്‍ കണ്ടെത്തിയ ക്ലിറ്റോറിസ് എന്നാണ് പഠനം. പെണ്‍ പാമ്പുകളുടെ വാലിലാണ് ക്ലിറ്റോറിസ് സ്ഥിതി ചെയ്യുന്നതെന്നാണ് ശാസ്ത്രജ്ഞരുടെ പഠനം വിശദമാക്കുന്നത്. റോയല്‍ സൊസൈറ്റി ബി ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 

വ്യക്തമായി വേര്‍തിരിവുള്ള രണ്ട് ക്ലിറ്റോറിസുകളാണ് ഇവയ്ക്കുള്ളത്. ശരീര കേശാങ്ങളാല്‍ മറഞ്ഞിരിക്കുന്ന നിലയിലാണ് ഇവയുള്ളത്. ഞരമ്പുകളും ചുവന്ന രക്ത കോശങ്ങളും കൊളാജനും അടങ്ങിയതാണ് ഉദ്ധാരണ ശേഷിയുള്ള അവയവമെന്നും പഠനം വിശദമാക്കുന്നു. വിശദമായ പഠനത്തില്‍ ഇണകളെ ആകര്‍ഷിക്കാനുള്ള ഗന്ധം പുറപ്പെടുവിക്കുന്ന ഗ്രന്ഥികള്‍ക്ക് സമീപത്തായി ഹൃദയാകൃതിയിലാണ് ക്ലിറ്റോറിസ് കണ്ടെത്തിയത്.