By Ameena Shirin s.17 06 2022
അബൂദബി: നഗരത്തില്‍ കരക്കടിഞ്ഞ കടലാമകൾക്ക് പുതുജീവൻ. അപകടകരമായ സാഹചര്യങ്ങളിൽ കരക്കടിഞ്ഞ കടലാമകളെ തിരിച്ചയക്കാൻ അബൂദബി അൽദഫ്റ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയും പരിസ്ഥിതി ഏജൻസി ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ സായിദ് ആൽനഹ്യാൻ .
മൽസ്യതൊഴിലാളികളും, സന്നദ്ധപ്രവർത്തകരും വിവിധ സാഹചര്യങ്ങളിൽ കണ്ടെത്തി ഏജൻസിയെ ഏൽപിച്ച 250 ലധികം കടലാമകളിൽ ഒരു ഗ്രൂപ്പിനെയാണ് കടലിലേക്ക് തിരിച്ചുവിട്ടത്.
മാസങ്ങളോളം ഇവക്ക് അബൂദബി നാഷണൽ അക്വേറിയത്തിൽ ചികിൽസയും പരിചരണവും നൽകി ആരോഗ്യം വീണ്ടെടുത്ത ശേഷമാണ് തിരിച്ചയച്ചത് .
ആമകളുടെ കൂട്ടത്തിൽ മറാവ എന്ന് പേരിട്ട ആമയുടെ പിന്നിൽ ഉപഗ്രഹ നിരീക്ഷണത്തിനുള്ള സംവിധാനം ഒരുക്കിയാണ് കടലിലേക്ക് വിട്ടിരിക്കുന്നത്. അബൂദബിയിലെ ഒരു ദ്വീപിന്‍റെ പേരാണ് മറാവ.
ഈ ആമയുടെ കടലിലെ സഞ്ചാരപാതയും മുട്ടയിടലും അടയിരിക്കലുമെല്ലാം നിരീക്ഷിക്കാനാണ് സാറ്റലൈറ്റ് സംവിധാനം. 1999 മുതൽ അബൂദബിയിൽ കടലാമകളെ സംരക്ഷിക്കാനുള്ള പദ്ധതികൾ സജീവമാണ്.
അബൂദബി തീരത്ത് മാത്രം വിവിധ വിഭാഗങ്ങളിലെ അയ്യായിരത്തോളം കടലാമകളുണ്ടെന്നാണ് കണക്ക്.