മീന്‍പിടിക്കുന്നതിനിടെ യുവാവിന്റെ കഴുത്തില്‍ തുളച്ചുകയറി മീന്‍; പുറത്തെടുത്തത് ശസ്ത്രക്രിയയിലൂടെ

By Greeshma Rakesh.26 08 2023

imran-azhar

 

 

 


മീന്‍ പിടുത്തം തങ്ങളുടെ ഒരു ഹോബിയായി കൊണ്ടുനടക്കുന്നവരുണ്ട്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ മീന്‍പിടിത്തം അപകടങ്ങള്‍ സൃഷ്ട്ടിക്കാറുണ്ട്. അത്തരത്തിലൊരു സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മീന്‍ പിടിക്കാന്‍ പോയ യുവാവിന്റെ കഴുത്തില്‍ ഒരു മീന്‍ തുളച്ചുകയറി. ഇന്തൊനീഷ്യയിലാണ് സംഭവം. രാത്രിയില്‍ കൂട്ടുകാര്‍ക്കൊപ്പം മീന്‍പിടിക്കാന്‍ പോയ മുഹമ്മദ് ഇദുലിനെയാണ് കുഴലമീന്‍ ആക്രമിച്ചത്.

 

മീന്‍ പിടിക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് സൂചിപോലെ കൂര്‍ത്ത മുഖമുള്ള കുഴലമീന്‍ കഴുത്തിലേക്ക് തറച്ചുകയറുന്നത്. കഴുത്തിന്റെ മറ്റൊരു വശത്ത് കൂര്‍ത്ത ഭാഗം എത്തുന്ന തരത്തില്‍ ശക്തമായ ആക്രമണമാണ് നടന്നത്. ഒട്ടും വൈകാതെ കൂട്ടുകാര്‍ ബോട്ട് തീരത്തേക്ക് അടുപ്പിച്ചു. അവിടെനിന്നും ആശുപത്രിയിലെത്താന്‍ 90 മിനിറ്റ് യാത്രയുണ്ടായിരുന്നു. ആശുപത്രിയില്‍ എത്തിയ ഉടന്‍ മുഹമ്മദിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

 

സംഭവ സ്ഥലത്ത് വച്ച് തന്നെ കഴുത്തില്‍ നിന്ന് മീന്‍ മാറ്റാന്‍ ശ്രമിച്ചെങ്കിലും സുഹൃത്ത് സമ്മതിച്ചില്ല. കൂടുതല്‍ രക്തം പുറത്തുവരാന്‍ സാധ്യതയുള്ളതിനാല്‍ ഇങ്ങനെ തന്നെ ആശുപത്രിയിലേക്ക് പോകാമെന്ന് ഉപദേശിക്കുകയായിരുന്നു. ഒരു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് മുഹമ്മദിന്റെ കഴുത്തില്‍ നിന്ന് മീന്‍ നീക്കം ചെയ്തത്.

 

 

 

OTHER SECTIONS