By Lekshmi.04 12 2022
ഗൂഡല്ലൂർ: നീലഗിരിയിലിപ്പോൾ പക്ഷികളുടെ കാലമാണ്.അഫ്ഗാനിസ്ഥാനിലുൾപ്പെടെ ധാരാളമായി കാണപ്പെടുന്ന ‘പാൻചുരത്താൻ’ പക്ഷികൾ കൂട്ടമായെത്തിത്തുടങ്ങി.പാകിസ്താനിലെ പഷ്ത്തൂൺമേഖലയിലും അഫ്ഗാനിസ്താനിലും ഹിമാലയൻ മേഖലകളിലും മാത്രമാണിവയെ കാണാനാവുകയെന്ന് പ്രമുഖ പക്ഷിനിരീക്ഷകർ പറയുന്നു.
വലിയ കുരുവികളെപ്പൊലെ കാണുന്ന പാൻചുരത്താൻ പക്ഷികൾ തേനീച്ചകൾ, ചെറുപാറ്റകൾ, മറ്റുഷഡ്പദങ്ങൾ, ചിതലുകൾ എന്നിവയെയാണ് ആഹാരമാക്കുന്നത്.ഗൂഡല്ലൂർ, മസിനഗുഡി, സിംഗാര, ഊട്ടി, വാൾപ്പാറ, തിരുപ്പൂർ എന്നിവിടങ്ങളാണ് ഇവയുടെ അധിവാസമേഖല.
ആറുമാസക്കാലം ഇവ തണുപ്പിൽനിന്ന് സ്വന്തംശരീരത്തെ സംരക്ഷിക്കാനുള്ള കൊഴുപ്പുകൾ ഉത്പാദിപ്പിക്കും.തുടർന്ന് അവ തെന്നിന്ത്യയിലെ ശൈത്യമേഖലകളിലേക്ക് ദേശാടനത്തിനെത്തും.