ഓമനിച്ചുവളര്‍ത്തുന്ന ജീവിയുമായി യുവതി കാമുകന്റെ വീട്ടില്‍ എത്തി; ജീവിയെക്കണ്ട് കാമുകന്‍ ഞെട്ടി!

By Preethi.06 07 2021

imran-azhar

ഓമനിച്ചുവളര്‍ത്തുന്ന ജീവിയുമായി യുവതി കാമുകന്റെ വീട്ടില്‍ എത്തി; ജീവിയെക്കണ്ട് കാമുകന്‍ ഞെട്ടി!നായയേയും പൂച്ചയേയും ഒക്കെ നമ്മള്‍ ഓമനമൃഗങ്ങളായി വളര്‍ത്താറുണ്ട്, അല്ലേ? നായയും പൂച്ചയും മാത്രം അല്ല മീനുകളെ, പക്ഷികളെ, മുയലുകളെ, എലികളെ, അങ്ങനെ ഒരുപാട് പെറ്റ്. ഒരു ചിലന്തിയെ പെറ്റ് ആയി വളര്‍ത്തുന്നു എന്ന് കേട്ടാല്‍ അതിശയം തോന്നുന്നോ?  അതിശയിക്കണ്ട സത്യമാണ്.


ഇവിടെ ഒരു യുവതി ഓമനിച്ച് വളര്‍ത്തുന്നത് ഒരു ചിലന്തിയെ ആണ്. ട്രേസി ഹെനസ് എന്ന യുവതിയാണ് ഒരു ചിലന്തിയെ വളര്‍ത്തുന്നത്. തനിക്ക് ഇങ്ങനെയൊരു കൂട്ടുകാരിയുണ്ട് എന്ന് കാമുകനോട് പറഞ്ഞപ്പോള്‍ കാമുകന്‍ ഞെട്ടിപ്പോയെന്നും യുവതി ഫേസ്ബുക്കില്‍ കുറിച്ചു.


യുവതി ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയാണ്: കാമുകന്റെ വീട്ടിലേക്ക് താമസത്തിനായി മാറിയപ്പോള്‍ ഞാനെന്റെ ചിലന്തിയെ കൂടി കൊണ്ടുവന്നിട്ടുണ്ട് എന്ന് പറഞ്ഞു. ഇത് കേട്ടപ്പോള്‍ കാമുകന്‍ ഞെട്ടിപ്പോയി. ഞാനവളെ ഒരു കൂടിലാക്കി. ഒപ്പം അവളുടെ പച്ചക്കറിപ്പെട്ടിയും വച്ചു. എന്നിട്ടത് ജനാലയ്ക്കരികില്‍ വച്ചു. എന്റെ കാമുകനത് വിശ്വസിക്കാനായില്ല എന്നും യുവതിയുടെ പോസ്റ്റില്‍ പറയുന്നു.


ഒരുവര്‍ഷം ഒരുമിച്ച് താമസിച്ചപ്പോള്‍ കാമുകനും ചിലന്തിയെ ഇഷ്ടമായി. ഇരുവരും സ്‌നേഹത്തോടെ ആ ചിലന്തിയെ വിളിക്കുന്നത് 'കൊച്ചുകുട്ടി' എന്നാണ്. തന്റെ ഓമനായ ചിലന്തിയുടെയും കാമുകന്റെയും സ്‌നേഹത്തെ കുറിച്ച് യുവതി പറയുന്നത് ഇതാണ് യഥാര്‍ത്ഥ സ്‌നേഹം എന്നാണ്.

യുവതി ചിലന്തിയുടെ വീഡിയോ കൂടി പോസ്റ്റ് ചെയ്തിട്ടുണ്ട്. 'നമ്മുടെ ഈ കൊച്ചുകുട്ടി എത്രകാലം വരെ ജീവിക്കും' എന്നും പോസ്റ്റില്‍ യുവതി ചോദിക്കുന്നു.

പോസ്റ്റ് വൈറലായി. അതിനൊപ്പം ചിലന്തികളെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവയ്ക്കുന്ന ഗ്രൂപ്പിലും ഇത് ചര്‍ച്ചയായി. ഗ്രൂപ്പില്‍ ഒരാള്‍ പറഞ്ഞതും താനും ഇതുപോലെ ചിലന്തിയെ വളര്‍ത്തുന്നുണ്ടായിരുന്നു എന്നാണ്.


യുവതി ഈ പോസ്റ്റ് ഇട്ടതിന് ശേഷമാണ് മനസിലാകുന്നത്, ധാരാളം പേര്‍ ചിലന്തിയെ പെറ്റ് ആയി വളര്‍ത്തുന്നുണ്ടെന്നത്. അധികകാലം ഇവ ജീവിക്കുമെന്ന് തോന്നുന്നില്ല. എന്നാല്‍, നിങ്ങള്‍ക്കവളോടുള്ള സൗഹൃദം എത്ര മനോഹരമാണ് എന്നാണ് മറ്റൊരാള്‍ കുറിച്ചത്. ചിലരാകട്ടെ തങ്ങള്‍ക്കും പെറ്റുകളായി ചിലന്തി ഉണ്ടായിരുന്നുവെന്നും നാലോ അതിലധികമോ വര്‍ഷം അവ ജീവിച്ചിരുന്നുവെന്നും കുറിച്ചു. തങ്ങള്‍ വളര്‍ത്തിയ ചിലന്തി ചത്തപ്പോള്‍ വീട്ടുകാരെല്ലാം വളരെയധികം ദു:ഖിതരായി എന്ന് ഒരു സ്ത്രീ എഴുതി.

മിക്കവരും ചിലന്തിയെ കുറിച്ചുള്ള വിവരങ്ങള്‍ ഇടയ്ക്കിടയ്ക്ക് കൈമാറണമെന്ന് ഓര്‍മ്മിപ്പിച്ചു. ചിലരാകട്ടെ തങ്ങളുടെ വീടുകളില്‍ അടുക്കളകളിലും കുളിമുറികളിലും ബെഡ്‌റൂമുകളിലും വരെയുള്ള ചിലന്തിയുടെ ചിത്രങ്ങള്‍ കൈമാറി. ഇപ്പോള്‍ യുവതി  ദൈവത്തിന് നന്ദി പറയുകയാണ്. കാരണം താനൊരാള്‍ മാത്രമല്ല  ചിലന്തിയെ പെറ്റ് ആയി വളര്‍ത്തുന്നത് ധാരാളം പേര്‍ ഉണ്ടെന്ന് അറിഞ്ഞതില്‍ സന്തോഷം ഉണ്ടെന്നും യുവതി പോസ്റ്റില്‍ കുറിക്കുന്നു.

 
 

OTHER SECTIONS