By Web Desk.09 06 2022
തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ജൂണ്‍ 5 ന് തിരുവനന്തപുരം കളക്ട്രേറ്റില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന്റെ ഡെപ്യൂട്ടി കളക്ടറും എഡിഎമ്മുമായ മുഹമ്മദ് സാഹിര്‍ വൃക്ഷതൈ നട്ടു.
ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ചാര്‍ട്ടേഡ് അക്കൗണ്ട്‌സ് ഒഫ് ഇന്ത്യ സതേണ്‍ റീജിയന്റെ വിദ്യാര്‍ഥി നിര്‍വാഹക സംഘം കളക്ട്രേറ്റ് പരിസരം വൃത്തിയാക്കി.
വിദ്യാര്‍ഥി നിര്‍വാഹക സംഘത്തിന്റെ ചെയര്‍പേഴ്‌സണ്‍ സി എ ജൂലി ജി വര്‍ഗീസ് വൃക്ഷതൈ കൈമാറി.
വിദ്യാര്‍ഥി നിര്‍വാഹക സംഘത്തിന്റെ വൈസ് ചെയര്‍മാന്‍ അദ്വൈത്, സെക്രട്ടറി കാര്‍ത്തിക, ട്രെഷറര്‍ മില്‍, ക്രിസ്, ആന്‍സിറ്റ, ധന്യാ, അലന്‍, ശ്രീജീത്ത് മാജിദ് എന്നിവരും വോളണ്ടിയര്‍മാരായ റിത്ത്വിന്‍, ശങ്കര്‍, കളക്ട്രേറ്റ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.