കോവിഡിന് ആശ്വാസമായി ഇന്‍ഫ്‌ളുവന്‍സ ഔഷധം; ക്ലിനിക്കല്‍ പരീക്ഷണം അവസാന ഘട്ടത്തില്‍

By Web Desk.27 05 2021

imran-azhar

 


ടാമ്പാ: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ ഒരു ആശ്വാസ വാര്‍ത്ത. ആന്റിവൈറല്‍ ഔഷധമായ മോള്‍നുപിരാവിര്‍ കോവിഡിനു ഫലപ്രദം. യുഎസിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിലെയും യുകെയിലെ പ്ലിമൗത്ത് സര്‍വകലാശാലയിലെയും ശാസ്ത്രജ്ഞരാണ് കണ്ടെത്തലിനു പിന്നില്‍. മോള്‍നുപിരാവിര്‍ നോവല്‍ കൊറോണ വൈറസ് ബാധിതര്‍ക്കു നല്‍കിയപ്പോള്‍ ശ്വാസകോശത്തിനുണ്ടാകുന്ന നാശനഷ്ടങ്ങള്‍ കുറയ്ക്കാന്‍ സാധിച്ചതായി ഗവേഷകര്‍ അവകാശപ്പെടുന്നു.

 

മോള്‍നുപിരാവിര്‍ കൊറോണ വൈറസ് ബാധയുടെ ഉയര്‍ന്ന അപകടസാധ്യത ലഘൂകരിക്കുമെന്ന് ഏപ്രില്‍ 16 ന് നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്‍ഫ്‌ളുവന്‍സ ചികിത്സയ്ക്കായി തുടക്കത്തില്‍ വികസിപ്പിച്ചെടുത്ത ഈ ആന്റിവൈറല്‍ ഔഷധം മനുഷ്യ ശരീരത്തിലെ കൊറോണ വൈറസിന്റെ അളവ് ഗണ്യമായി കുറയ്ക്കുമെന്ന കണ്ടെത്തല്‍ പ്രതീക്ഷ നല്‍കുന്നതാണ്. ഗുളിക രൂപത്തിലുള്ള മരുന്നിന്റെ മനുഷ്യരിലെ പരീക്ഷണം അവസാന ഘട്ടത്തിലാണ്.

 

ജര്‍മ്മനിയിലെ റിജിബെല്‍, അമേരിക്കയിലെ മെര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ സംയുക്തമായി വികസിപ്പിച്ചെടുത്ത ഔഷധത്തിന്റെ മനുഷ്യരിലെ ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ ഒന്നും രണ്ടും ഘട്ടങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കി. മൂന്നാം ഘട്ട പരീക്ഷണവും വിജയിച്ചാല്‍ കണ്ടാല്‍ 5 മാസത്തിനുള്ളില്‍ ഔഷധം വിപണിയില്‍ ലഭ്യമാകും.

 

 

OTHER SECTIONS