കൊറോണ വകഭേദത്തെ ഇനി ഇന്ത്യന്‍ എന്നുവിളിക്കില്ല; പുതിയ പേരു നല്‍കി ലോകാരോഗ്യസംഘടന

By Health desk.31 05 2021

imran-azhar

 

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആദ്യം കണ്ടെത്തിയ കൊറോണ വകഭേദത്തിന് പുതിയ പേരു നല്‍കി ലോകാരോഗ്യസംഘടന. നിലവില്‍ ബി.1.617 എന്ന വകഭേദം ഇനി മുതല്‍ ഡെല്‍റ്റ വകഭേദം എന്നറിയപ്പെടും.

 

വൈറസിനെ ഇന്ത്യന്‍ വകഭേദം എന്നു പരാമര്‍ശിക്കുന്നതിനെ ശക്തമായി എതിര്‍ത്ത് ഭാരത സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. ലോകാരോഗ്യ സംഘടന ഇത്തരത്തില്‍ നാമകരണം ചെയ്തിട്ടില്ലെന്നു ചൂണ്ടാക്കാട്ടിയായിരുന്നു എതിര്‍പ്പ്.

 

വൈറസ് കാണപ്പെട്ട രാജ്യത്തിന്റെ പേരില്‍ വകഭേദങ്ങള്‍ അറിയപ്പെടുന്നതിനെ ലോകാരോഗ്യസംഘടനയും അനുകൂലിച്ചിരുന്നില്ല.

 

 

 

 

 

OTHER SECTIONS