വാഴയിലയുടെ ഈ ഗുണങ്ങള്‍ അറിയാമോ ?

By parvathyanoop.24 07 2022

imran-azhar

 

ഇന്ന് മിക്കവാറും എല്ലാ വീടുകളിലും കണ്ടുവരുന്ന ഒന്നാണ്. വാഴയുടെ എല്ലാ ഭാഗങ്ങളും ഉപയോഗപ്രദവും ആണ്.എന്നാല്‍ വാഴയിലയുടെ ഗുണങ്ങള്‍ നമ്മള്‍ പലര്‍ക്കും അറിയില്ല . വാഴയിലയില്‍ ഭക്ഷണം വിളമ്പി അത് ഏത് രൂപത്തില്‍ വേണമെങ്കിലും മടക്കി പാത്രത്തിനുള്ളിലേക്ക് പോകുവാനും ആവി ഉപയോഗിക്കുന്ന പാചകപാത്രങ്ങളില്‍ ഈ വാഴയില ഉപയോഗിക്കുന്നു .

 

വാഴയിലയില്‍ ഭക്ഷണം കഴിക്കുന്നത് വളരെ നല്ലതാണ് .ഇതില്‍ ചൂടുള്ള ആഹാരം വിളമ്പുന്നതിലൂടെ വാഴയിലയിലെ ന്യൂട്രിയന്റുകള്‍ ബഹിര്‍ഗമിക്കുവാനും ആഹാരത്തോടൊപ്പം കലരുവാനും സഹായിക്കുന്നു .ഇലകളില്‍ ഭക്ഷണം കഴിക്കുന്നത് രക്തം ശുദ്ധിയാക്കാന്‍ നല്ലതാണ്. ശരീരത്തിനുള്ളിലെ ടോക്സിനുകള്‍ നീക്കം ചെയ്യാനും കിഡ്നി, ബ്ലാഡര്‍ പ്രശ്നങ്ങള്‍ പരിഹരിക്കാനും ഇലകളില്‍ ഭക്ഷണം സഹായിക്കും. ശരീരത്തിലെ അവയവങ്ങള്‍ക്ക് ഉറപ്പുനല്‍കാനിത് നല്ലതാണ്.

 

തലമുടിയ്ക്ക് നിറം കുറവുള്ളവര്‍ സ്ഥിരമായി വാഴയിലയില്‍ ആഹാരം കഴിക്കുന്നത് മൂലം മുടിയുടെ കറുപ്പ് നിറം വര്‍ധിക്കുന്നു .ഗ്രീന്‍ടീയില്‍ കാണപ്പെടുന്ന പോളിഫെനോല്‍സ് വാഴയിലയില്‍ ഉണ്ട് .പല സസ്യാഹാരങ്ങളിലും പോളിഫെനോല്‍സ് അടങ്ങിയിട്ടുണ്ട് ..ഇത് ചര്‍മ്മത്തിന് വളരെയേറെ ഗുണപ്രദം ആണ് .

 

ശരീരത്തില്‍ എവിടെയെങ്കിലും പൊള്ളല്‍ ഏറ്റാല്‍ ജിഞ്ചര്‍ ഓയില്‍ ഇലയുടെ മുകളിലും താഴെയും തേച്ച് പൊള്ളലിന് മേലെ വച്ചാല്‍ പെട്ടന്നുതന്നെ ശമനം കിട്ടുന്നതാണ് .വാഴപ്പഴം സ്ഥിരമായി കഴിക്കുന്നത് രക്തം ശുദ്ധികരിക്കുകയും നിശാന്തത മാറ്റുകയും ചെയ്യുന്നു .രാവിലെ നവജാത ശിശുക്കളെ വാഴയിലയില്‍ ജിഞ്ചര്‍ ഓയില്‍ തേച്ച് അതിന് മുകളില്‍ കിടത്തുക .താരന്‍, സൂര്യാഘാതം തുടങ്ങിയ പ്രശ്നങ്ങള്‍ക്കും പരിഹാരമാണ് വാഴയില. വാഴയിലയുടെ നീര് പുരട്ടുന്നത് ഇത്തരം പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമാണ്.

 

 

 

OTHER SECTIONS