അമേരിക്കയില്‍ 12-15 വയസ്സുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്സിന് അനുമതി

By Health Desk.11 05 2021

imran-azhar

 


വാഷിങ്ടണ്‍: അമേരിക്കയില്‍ 12 മുതല്‍ 15 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാന്‍ അനുമതി. ഫൈസര്‍ വാക്‌സിന്റെ അടിയന്തര ഉപയോഗത്തിനാണ് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) അനുമതി നല്‍കിയത്.

 

12-15 വയസ്സിനിടയിലുള്ള കുട്ടികളില്‍ നടത്തിയ പരീക്ഷണത്തില്‍ ഫൈസര്‍ വാക്‌സിന്‍ മികച്ച ഫലം നല്‍കിയിരുന്നു. പിന്നാലെയാണ് വാക്‌സിന് അനുമതി ലഭിച്ചത്. 16 വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് ഫൈസര്‍ വാക്‌സിന്‍ നല്‍കാന്‍ അമേരിക്ക നേരത്തെ അനുമതി നല്‍കിയിരുന്നു.

 

ഫൈസര്‍ വാക്‌സിന്‍ സുരക്ഷിതമാണെന്നും 12-15 വയസിന് ഇടയിലുള്ള 2000 വൊളണ്ടിയര്‍മാരായ കുട്ടികളില്‍ നടത്തിയ പരീക്ഷണത്തില്‍ മികച്ച സുരക്ഷ വാക്‌സിന്‍ നല്‍കിയെന്നും യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു.

 


മുന്‍കാലങ്ങളില്‍ നടത്തിയ പഠനങ്ങളില്‍ ചെറുപ്പക്കാരിലുള്ളതിനേക്കാള്‍ ഉയര്‍ന്ന അളവില്‍ വൈറസിനെതിരേയുള്ള ആന്റിബോഡി കുട്ടികളില്‍ ഉണ്ടായിട്ടുണ്ടെന്നും ഗവേഷകര്‍ കണ്ടെത്തി.

 

 

 

OTHER SECTIONS