40 ന് മുന്നേ മുടി നരയ്ക്കുകയോ, കഷണ്ടി വരികയോ ചെയ്താല്‍...

By Web Desk.30 08 2020

imran-azhar

 

 

നമ്മളില്‍ പലരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ് നാല്‍പ്പതിന് മുന്നേ മുടി നരയ്ക്കുകയോ കഷണ്ടി കയറുകയോ ചെയ്യുന്നത്. എന്നാല്‍, അതിനെ നിസാരമായി കാണരുത്. കാരണം അവരില്‍ ഹൃദ്രോഗത്തിനുള്ള സാദ്ധ്യത കൂടുതലാണ്. ഗുജറാത്തിലെ അഹമ്മദാബാദിലുള്ള യു എന്‍ മെഹ്ത്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് കാര്‍ഡിയോളജി ആന്‍ഡ് റിസേര്‍ച്ച് സെന്ററിലെ സച്ചീന്‍ പാട്ടീലിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.


ഇന്ത്യയിലെ ചെറുപ്പക്കാരില്‍ അകാലനരയ്ക്കും കഷണ്ടിക്കുമുള്ള ബന്ധം ഗവേഷകര്‍ പരിശോധിച്ചു. നാല്‍പ്പത് വയസ്‌സില്‍ താഴെ പ്രായമുള്ളവരുടെ വൈദ്യപരിശോധന നടത്തി. കണ്‍ട്രോള്‍ ഗ്രൂപ്പില്‍പെ്പട്ട 30 ശതമാനം പേരെ അപേക്ഷിച്ച് ഹൃദ്രോഗം ബാധിച്ച 50 ശതമാനം ചെറുപ്പക്കാരില്‍ അകാലനര ബാധിച്ചതായും 49 ശതമാനം പേര്‍ക്ക് ആരോഗ്യമുള്ള 27 ശതമാനം പേരെ അപേക്ഷിച്ച് കഷണ്ടി ബാധിച്ചതായും കണ്ടു. പ്രായം, ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കുള്ള സാദ്ധ്യതാ ഘടകങ്ങള്‍ ഇവ പരിശോധിച്ചപേ്പാള്‍ കഷണ്ടിയുള്ളവര്‍ക്ക് കൊറോണറി ആര്‍ട്ടറി ഡിസീസ് വരാനുള്ള സാദ്ധ്യത 5.6 ഇരട്ടിയാണെന്നും കണ്ടെത്തി. അകാലനര ഉണ്ടെങ്കില്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കുള്ള സാദ്ധ്യത 5.3 ഇരട്ടിയാണെന്നും കണ്ടെത്തി.

 

OTHER SECTIONS