By parvathyanoop.04 08 2022
തണുത്ത വെള്ളം കുടിക്കുമ്പോള്‍ ശരീരം പെട്ടെന്ന് താപനില പുനക്രമീകരിക്കുന്നതിലേക്ക് കടക്കും. ഇതിനായി അധിക ഊര്‍ജ്ജവും വിനിയോഗിക്കപ്പെടുന്നു. അങ്ങനെയെങ്കില്‍ ഭക്ഷണത്തിന് തൊട്ട് മുമ്പോ ശേഷമോ തണുത്ത വെള്ളം കുടിക്കുമ്പോള്‍ കൂടുതല്‍ ഊര്‍ജ്ജവും താപനില ക്രമീകരിക്കുന്നതിനായി പോകുന്നതിനാല്‍ പോഷകങ്ങള്‍ ആകിരണം ചെയ്യുന്ന അളവ് കുറയുകയും ചെയ്യുന്നു.
ഇക്കാരണം കൊണ്ട് തന്നെ ഭക്ഷണത്തിന് തൊട്ട് മുമ്പോ ശേഷമോ തണുത്ത വെള്ളം കുടിക്കുന്നത് ഒഴിവാക്കുന്നതാണ് ഉചിതം. എപ്പോഴും തണുത്ത വെള്ളം കുടിക്കുന്നത് മൈഗ്രേയ്ന്‍ ഉള്ളവര്‍ക്ക് അത് കൂട്ടുവാന്‍ കാരണമാകാം.തണുത്ത വെള്ളം കുടിക്കുന്നത് തൊണ്ടവേദന, കഫക്കെട്ട് എന്നിവയ്ക്കെല്ലാം കാരണമാകാമെന്നാണ്. ആയുര്‍വേദ വിധി പ്രകാരം തണുത്ത വെള്ളം കുടിക്കുന്നത് നല്ലരീതിയില്‍ കഫമുണ്ടാക്കുമെന്നതിനാല്‍ ഇത് പൂര്‍ണമായും ഒഴിവാക്കാനാണ് ആയുര്‍വേദം നിര്‍ദേശിക്കുക.
ഐസ് വാട്ടര്‍ അധികം കുടിക്കുന്നത് ദഹനപ്രശ്നങ്ങള്‍ പതിവാക്കുമെന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. പതിവായി തണുത്ത വെള്ളം കുടിക്കുമ്പോള്‍ ദഹനം മന്ദഗതിയിലാവുന്നു. ഇത് പിന്നീട് മലബന്ധമോ വയറിളക്കമോ വയറുവേദനയോ പോലുള്ള ബുദ്ധിമുട്ടുകളിലേക്ക് നയിക്കുകയും ചെയ്തേക്കാം. തലച്ചോറിലേക്ക് കുറവ് അളവില്‍ മാത്രമേ ഓക്സിജന്‍ എത്തിക്കൂ എന്നതിനാല്‍ തണുത്ത വെള്ളം കുടിക്കുന്നത് ക്ഷീണം വര്‍ധിപ്പിക്കുകയും ചെയ്തേക്കാം.
ചിലരില്‍ ഇത് പതിവായ തളര്‍ച്ചയ്ക്കും കാരണമാകും.അതുപോലെ തന്നെ തണുത്ത വെള്ളം കുടിക്കുമ്പോള്‍ ദാഹം വര്‍ധിക്കുകയാണ് ചെയ്യുക. ഇതുമൂലം അളവില്‍ കൂടുതല്‍ വെള്ളം നാം കുടിക്കാം. ഇതും ശരീരത്തിന് നല്ലതല്ല. എന്നാല്‍ വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ ഐസ് വാട്ടര്‍ കുടിക്കുന്നതാണ് ഉചിതം.
ശരീരം അമിതമായി ചൂടാകുന്നത് തടയാന്‍ ഇത് സഹായിക്കുന്നു. കാര്യങ്ങളിങ്ങനെയാണെങ്കിലും അധികം ചൂടുള്ള വെള്ളവും എപ്പോഴും കുടിക്കരുത്. കുടിക്കാന്‍ ഏറ്റവും നല്ലത് അന്തരീക്ഷ താപനിലയിലുള്ള വെള്ളമോ, ഇളം ചൂടുവെള്ളമോ ആണ്. ഇത് എല്ലാംകൊണ്ടും ശരീരത്തിന് നല്ലതാണ്.