By Web Desk.27 04 2022
ലൈംഗിക ബന്ധത്തിനിടെയുള്ള വേദന മിക്കവരെയും അലട്ടുന്ന പ്രശ്‌നമാണ്. നാലില്‍ മൂന്ന് സ്ത്രീകളും ജീവിതത്തില്‍ ഒരിക്കലെങ്കിലും വേദനാജനകമായ ലൈംഗിക ബന്ധം അനുഭവിച്ചിട്ടുണ്ടാകാം. ഡിസ്പാരേനിയ എന്നാണിതിനെ വിളിക്കുന്നത്.
സെക്സിനിടെയുള്ള വേദന സ്ത്രീകളിലാണ് കൂടുതലായി കാണപ്പെടുന്നത്. ഇത് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും ബാധിക്കാം. ലൈംഗിക ബന്ധത്തിനിടെയോ അതിന് ശേഷമോ ഉള്ള ജനനേന്ദ്രിയ വേദനയാണ് ഡിസ്പാരൂനിയ.
വേദനാജനകമായ ലൈംഗികബന്ധം യോനിയിലോ ഗര്‍ഭാശയത്തിലോ പെല്‍വിസിലോ ബാഹ്യമായോ ആന്തരികമായോ അനുഭവപ്പെടാം. അടിസ്ഥാനപരമായ മെഡിക്കല്‍ അവസ്ഥകള്‍ അല്ലെങ്കില്‍ അണുബാധകള്‍ പോലുള്ള ഘടകങ്ങള്‍ വേദനാജനകമായ ലൈംഗികതയ്ക്ക് കാരണമാകും. വേദനയുടെ അടിസ്ഥാന കാരണം തിരിച്ചറിഞ്ഞ് ചികിത്സിക്കുകയാണ് വേണ്ടത്.
ലൂബ്രിക്കേഷന്റെ അഭാവം, യോനിയിലെ വരള്‍ച്ച, മൂത്രനാളിയിലെ അണുബാധ, യോനിയിലെ അണുബാധ അല്ലെങ്കില്‍ ലൈംഗികമായി പകരുന്ന അണുബാധ, മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍, എന്‍ഡോമെട്രിയോസിസ് അല്ലെങ്കില്‍ ഗര്‍ഭാശയ ഫൈബ്രോയിഡുകള്‍ പോലുള്ള മെഡിക്കല്‍ അവസ്ഥകള്‍, അലര്‍ജി എന്നിവയെല്ലാം ഇതിനു കാരണമാകാം.
ലൈംഗിക ബന്ധത്തിനിടെയുള്ള വേദന അനുഭവപ്പെടുന്നവര്‍ ശ്രദ്ധിക്കേണ്ടത്.
* ഇറുകിയതും കോട്ടണ്‍ അല്ലാത്തതുമായ അടിവസ്ത്രം ധരിക്കരുത്. യോനി ശുചിത്വം പാലിക്കുക.
* സെക്‌സിന് കോണ്ടം, മറ്റ് സംരക്ഷണ മാര്‍ഗ്ഗങ്ങള്‍ എന്നിവ ഉപയോഗിക്കുക.
* ലൈംഗികാരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ടെങ്കില്‍ ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ട് പരിശോധിക്കുക.