വിവേകരഹിതമായ ആന്റിബയോട്ടിക് ഉപയോഗം കോവിഡ് രോഗികളുടെ ജീവനെടുത്തു; ഐസിഎംആര്‍ പഠനം

By Health desk.30 05 2021

imran-azhar

 


ന്യൂഡല്‍ഹി: ആശുപത്രി അണുബാധയും സെക്കന്‍ഡറി അണുബാധയും കോവിഡ് രോഗികളുടെ ജീവനെടുക്കുന്നതായി ഐസിഎംആറിന്റെ പഠനം. സെക്കന്‍ഡറി അണുബാധ ഏല്‍ക്കുന്ന 56 ശതമാനം രോഗികളും ബാക്ടീരിയ, ഫംഗസ് അണുബാധ മൂലം മരിക്കുന്നതായി പഠനം പറയുന്നു.

 

സെക്കന്‍ഡറി അണുബാധ ഉണ്ടായ പകുതി രോഗികള്‍ക്കും ജീവന്‍ നഷ്ടമായി. ഐസിയുവില്‍ പ്രവേശിപ്പിച്ച രോഗികളായിരുന്നു ഇവര്‍. രോഗികള്‍ അണുബാധിതരായത് ചികിത്സയ്ക്കിടയിലോ ശേഷമോ ആയിരുന്നു എന്നും പഠനം വ്യക്തമാക്കുന്നു.

 

ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ് ബാധിതരില്‍ ഭൂരിഭാഗവും കോവിഡ് രോഗികളായിരുന്നു. ആശുപത്രിയില്‍ നിന്നുള്ള അണുബാധയും ബ്ലാക്ക് ഫംഗസ് അണുബാധയും പഠനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

 

ഐസിഎംആര്‍ പഠനവിധേയരാക്കിയ 17,534 രോഗികളില്‍ 3,6 ശതമാനത്തിനും സെക്കന്‍ഡറി ബാക്ടീരിയ, ഫംഗസ് അണുബാധ ഉണ്ടായി. ഇവരില്‍ 56,7 ശതമാനവും മരണത്തിനു കീഴടങ്ങി.

 

മരുന്നുകളോടുള്ള പ്രതിരോധവും സെക്കന്‍ഡറി അണുബാധ ഉണ്ടാകുന്നതില്‍ പ്രധാന പങ്കുവഹിച്ചതായി ഐസിഎംആര്‍ പഠനം പറയുന്നു. അണുബാധാ നിയന്ത്രണത്തിലെ പോരായ്മയും വിവേകരഹിതമായി ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചതും ദോഷകരമായി മാറിയെന്നും പഠനം പറയുന്നു. ആന്റിബയോട്ടിക്കുകളുടെ വിവേകരഹിതമായ ഉപയോഗം രോഗം മാറ്റാന്‍ എന്ന പോലെ മരുന്നുകളെ പ്രതിരോധിക്കുന്ന അണുബാധയ്ക്കും കാരണമായതായി ഐസിഎംആര്‍ പഠനം ചൂണ്ടിക്കാട്ടുന്നു.

 

 

 

OTHER SECTIONS