ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ് കോവിഡ് റഫറല്‍ ക്ലിനിക്ക്

By online desk .11 11 2020

imran-azhar

 

 

തിരുവനന്തപുരം: ജനറല്‍ ആശുപത്രിയില്‍ പുതുതായി ആരംഭിച്ച പോസ്റ്റ് കോവിഡ് റഫറല്‍ ക്ലിനിക്കും റിപ്പീറ്റ് കോവിഡ് 19 ആന്റിജന്‍ ടെസ്റ്റിംഗ് സെന്ററും ഇന്നു മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. കോവിഡ് മുക്തരായവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ തുടര്‍ന്നാല്‍ പോസ്റ്റ് കോവിഡ്റഫറല്‍ ക്ലിനിക്കില്‍ ചികിത്സ ലഭിക്കും. റിപ്പീറ്റ് ആന്റിജന്‍ ടെസ്റ്റിംഗ്സംവിധാനവും ഇവിടെയുണ്ടാകും. 

 

കോവിഡ് നെഗറ്റീവ് ആയതിനുശേഷം ശ്വാസോച്ഛ്വാസത്തിനുള്ള ബുദ്ധിമുട്ട്,വിട്ടുമാറാത്ത ചുമ, ഒരു കാലില്‍ മാത്രമായുള്ള നീര്, കിതപ്പ്, ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങളാല്‍ റഫര്‍ ചെയ്യപ്പെടുന്ന വര്‍ക്കായി തിങ്കളാഴ്ച ഹൃദ്രോഗ വിഭാഗം, ശ്വാസ് ക്ലിനിക്, ചൊവ്വാഴ്ച - ജനറല്‍ മെഡിസിന്‍, ന്യൂറോളജി, ബുധനാഴ്ച - ഫിസിക്കല്‍ മെഡിസിന്‍, വ്യാഴാഴ്ച - റെസ്പിറേറ്ററി മെഡിസിന്‍, വെള്ളിയാഴ്ച - ജനറല്‍ മെഡിസിന്‍, സൈക്യാട്രി എന്നീ വിഭാഗങ്ങളില്‍ രാവിലെ ഒന്‍പതു മുതല്‍ ഒരുമണി വരെ ഒ.പി പ്രവര്‍ത്തിക്കും. ചികിത്സക്കെത്തുന്നവര്‍ ഇ - ഹെല്‍ത്ത് ആപ്ലിക്കേഷന്‍ വഴി രജിസ്റ്റര്‍ ചെയ്യണം.

 

 

 

OTHER SECTIONS